സിനിമ സംവിധായകനാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയെ പീഡിപ്പിച്ചു; കൊച്ചി സ്വദേശി അറസ്റ്റില്‍

ന്യൂ ജനറേഷന്‍ സിനിമകളുടെ അണിയറില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണെന്നും പറഞ്ഞാണ് യുവതികളെ  പരിചയപ്പെടുന്നത്
സിനിമ സംവിധായകനാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയെ പീഡിപ്പിച്ചു; കൊച്ചി സ്വദേശി അറസ്റ്റില്‍

കൊച്ചി; സിനിമ സംവിധായകനാണെന്ന് പറഞ്ഞ് യുവതിയെ പീഡിപ്പിച്ച കൊച്ചി സ്വദേശി പിടിയില്‍. പൊന്നാനി ചിറക്കല്‍ ബിയ്യം സ്വദേശി സുഭാഷ് മന്ത്രയാണ്(35) അറസ്റ്റിലായത്. തിരക്കഥ തയാറാക്കുന്നതില്‍ സഹായിയായി ജോലി തരാമെന്ന് വാഗ്ദാനം ചെയ്താണ് പെരുമ്പാവൂര്‍ സ്വദേശിനിയായ യുവതിയെ ഇയാള്‍ പീഡിപ്പിച്ചത്.

കഴിഞ്ഞ ഏപ്രില്‍ മാസമാണ് യുവതി സുഭാഷിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇതേ തുടര്‍ന്ന് പൊലീസ്  അന്വേഷണം നടത്തി വരികയായിരുന്നു. എറണാകുളത്തു നിന്നും ഇന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. 

കേസിന് ആസ്പദമായ സംഭവം നടന്നത് പുക്കാട്ടുപടിയിലുള്ള ഫഌറ്റിലായിരുന്നു. പ്രതി യുവതികളെ ന്യൂ ജനറേഷന്‍ സിനിമകളുടെ അണിയറില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണെന്നും പറഞ്ഞാണ്  പരിചയപ്പെടുന്നത്. അങ്ങനെയാണ് പ്രതി ഇരയായ യുവതിയെ പരിചയപ്പെട്ടതും. അതേസമയം ഇതുവരെ പ്രതി ഒരു സിനിമയുടെ അണിയറ പ്രവര്‍ത്തകനായി പോലും പ്രവര്‍ത്തിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com