സിപിഎം നേതാവ് കെവി സണ്ണി അന്തരിച്ചു
By സമകാലികമലയാളം ഡെസ്‌ക് | Published: 28th July 2018 08:56 PM |
Last Updated: 28th July 2018 08:56 PM | A+A A- |
കൊച്ചി: സിപിഎം മൂലമറ്റം ഏരിയാ സെക്രട്ടറിയും മുന്‍ദേശാഭിമാനി ലേഖകനുമായ കെവി സണ്ണി അന്തരിച്ചു. ലിസി ഹോസ്പിറ്റലില്‍ അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലായിരുന്നു. മരണവിവരം അറിഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍മോഹനന്‍ തുടങ്ങി നിരവധി നേതാക്കള്‍ ആശുപത്രിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.
വിദ്യാര്‍ത്ഥി-യുവജന പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനത്തിലൂടെയാണ് സണ്ണി സജീവരാഷ്ട്രീയ രംഗത്തെത്തിയത്. മലയോരമേഖലയില്‍ കര്‍ഷകതൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തി. അസുഖബാധിതനാണെന്നറിഞ്ഞിട്ടും രാഷ്ട്രീയ രംഗത്ത് സജീവമായി നിലകൊണ്ടു. മഹാരാജാസ് കൊളേജില്‍ ക്യാംപസ് ഫ്രണ്ട് ്പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ അഭിമന്യുകുടുംബ സഹായഫണ്ട് സ്വരൂപിക്കുന്നതിലും സജീവമായി രംഗത്തുണ്ടായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് സണ്ണിയെ എറണാകുളത്തെ ലിസി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച വൈകീട്ടോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
എന്‍ജിഒ യൂണിയന്‍ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് നീനയാണ് ഭാര്യ