ഓണക്കാലത്ത് കെഎസ്ആര്‍ടിസി മാവേലി സര്‍വീസ് നടത്തുമെന്ന് ടോമിന്‍ ജെ തച്ചങ്കരി

യാത്രക്കാരുടെ നിരന്തരമായ സന്ദേശങ്ങളുടെയും അപേക്ഷകളുടെയും അടിസ്ഥാനത്തിലാണ് കെഎസ്ആര്‍ടിസി ഇപ്രകാരം മറുനാടന്‍ മലയാളികള്‍ക്ക് വേണ്ടി യാത്രാ സൗകര്യം ഒരുക്കുന്നത്
ഓണക്കാലത്ത് കെഎസ്ആര്‍ടിസി മാവേലി സര്‍വീസ് നടത്തുമെന്ന് ടോമിന്‍ ജെ തച്ചങ്കരി


തിരുവനന്തപുരം:  ഓണക്കാലത്ത് മറുനാടന്‍ മലയാളികള്‍ക്ക്  നാട്ടിലെത്താന്‍  മാവേലി ബസ്സ് സര്‍വീസുമായി കെഎസ്ആര്‍ടിസി. ബംഗളുരൂ, മൈസൂര്‍, കോയമ്പത്തൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍നിന്ന്  കേരളത്തിലെത്താന്‍  സഹായമാകും വിധമാണ് സര്‍വീസ് നടത്തുക. മിതമായ നിരക്കിലായിരിക്കും സര്‍വീസുകള്‍ നടത്തുക. 

കെഎസ്ആര്‍ടിസി നിലവില്‍ സര്‍വീസ് നടത്തുന്നതില്‍  കൂടുതലായി 100 ബസ്സുകള്‍ ആഗസ്റ്റ് 17 മുതല്‍ സെപ്റ്റംബര്‍ ഒന്ന് വരെ കേരളത്തിലെ പ്രധാനപ്പെട്ട പട്ടണങ്ങളില്‍ നിന്നും ജില്ലാ കേന്ദ്രങ്ങളില്‍ നിന്നും ബംഗളൂരുവിലേക്കും മൈസൂരിലേക്കും കോയമ്പത്തൂരിലേക്കും കൂടാതെ പെര്‍മിറ്റ് ലഭ്യമാകുന്ന പക്ഷം ചെന്നൈയിലേക്കും തിരിച്ചുമുളള സര്‍വീസുകള്‍ നടത്തും.

മള്‍ട്ടി ആക്‌സില്‍ സ്‌കാനിയ എസി, മള്‍ട്ടി ആക്‌സില്‍ വോള്‍വോ എസി ബസ്സുകള്‍ കൂടാതെ സൂപ്പര്‍ ഡീലക്‌സ്, സൂപ്പര്‍ എയര്‍ എക്‌സ്പ്രസ്, സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍  ബസ്സുകളും സൗകര്യാര്‍ഥം ക്രമീകരിച്ചിട്ടുണ്ട്.കെഎസ്ആര്‍ടിസിയുടെ ഫേസ്ബുക്ക് പേജിലൂടെയും ഇമെയില്‍ വഴിയും ലഭ്യമായ യാത്രക്കാരുടെ നിരന്തരമായ സന്ദേശങ്ങളുടെയും അപേക്ഷകളുടെയും അടിസ്ഥാനത്തിലാണ് കെഎസ്ആര്‍ടിസി ഇപ്രകാരം മറുനാടന്‍ മലയാളികള്‍ക്ക് വേണ്ടി യാത്രാ സൗകര്യം ഒരുക്കുന്നത് എന്ന്  കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ടോമിന്‍ ജെ. തച്ചങ്കരി  അറിയിച്ചു.

ഈ സര്‍വീസുകള്‍ക്കെല്ലാം തന്നെ ഓണ്‍ലൈനായി സീറ്റ് റിസര്‍വേഷന്‍ സൗകര്യം ഏര്‍പ്പെടുത്തുന്നുമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ ഓണ്‍ലൈന്‍ വെബ്‌സൈറ്റ് ആയ ംംം.സലൃമഹമൃരേ.ശി വഴിയും ൃലറയൗ െമുഖാന്തരവും മുന്‍കൂട്ടി സീറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com