കെട്ടിടമില്ല, ഈ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത് മരച്ചുവട്ടില്‍

സ്‌കൂളിന്റെ പ്രാരംഭനിര്‍മ്മാണത്തിനായി 2005ല്‍ തന്നെ അനുമതി ലഭിച്ചെങ്കിലും തര്‍ക്കം ആ നിലയില്‍ തന്നെ തുടരുകയാണ്
കെട്ടിടമില്ല, ഈ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത് മരച്ചുവട്ടില്‍

ബല്‍റാംപൂര്‍: കെട്ടിടമില്ലാത്തതിനെ തുടര്‍ന്ന് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത് മരച്ചുവട്ടില്‍. ബിജെപി ഭരിക്കുന്ന ചത്തീസ്ഗഡിലെ ജാഗിമ വില്ലേജിലാണ് കെട്ടിടമില്ലാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മരച്ചുവട്ടില്‍ ഇരുന്ന് പഠിക്കേണ്ടി വരുന്നത്

സ്‌കൂള്‍ കെട്ടിടത്തിനായി സര്‍ക്കാര്‍ ഭൂമി അനുവദിച്ചെങ്കിലും സ്ഥലത്തെ ചൊല്ലി ചിലഗ്രാമവാസികളുമായി ഉണ്ടായ തര്‍ക്കമാണ് കെട്ടിടം പണി മുടങ്ങാന്‍ ഇടയാക്കിയതെന്ന് ഗ്രാമവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു.  മഴ തുടങ്ങിയതിന് പിന്നാലെ ക്ലാസ് മുറികള്‍ ഇല്ലാത്ത സാഹചര്യത്തില്‍ അവധി പ്രഖ്യാപിക്കുകയോ തൊട്ടടുത്തെ അംഗന്‍വാടികളിലോ ക്ലാസുകള്‍ എടുക്കുകയോ ആണ് ചെയ്യാറെന്ന് അധ്യാപകര്‍ പറയുന്നു.

സ്‌കൂളിന്റെ പ്രാരംഭനിര്‍മ്മാണത്തിനായി 2005ല്‍ തന്നെ അനുമതി ലഭിച്ചെങ്കിലും തര്‍ക്കം ആ നിലയില്‍ തന്നെ തുടരുകയാണ്. സ്‌കൂള്‍ നിര്‍മ്മിക്കേണ്ട ഉത്തരവാദിത്തം സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മറ്റിക്കാണെന്നാണ്  ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പറയുന്നത്. സ്‌കൂള്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉടമയും മാനേജ്‌മെന്റ് കമ്മറ്റിയും തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തിലേക്ക് എത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഉടമ ജയിലാവുകയും ചെയ്തിരുന്നു. സ്‌കളിന് കെട്ടിടം നിര്‍മ്മിക്കാത്ത അധികൃതരുടെ നടപടിയില്‍ നാട്ടുകാര്‍ പ്രതിഷേത്തിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com