പ്രായം തെളിയിക്കാന്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് പോര;  ക്ഷേമപെന്‍ഷന് ആധാറോ, സ്‌കൂള്‍ രേഖയോ വേണം

മരിച്ചവരുടെ പേരുകള്‍ അടിയന്തരമായി ലിസ്റ്റില്‍ നിന്ന് ഒഴിവാക്കും. പുനര്‍വിവാഹം ചെയ്ത വിധവകള്‍ ഇപ്പോഴും ലിസ്റ്റിലുള്ളതായും പെന്‍ഷന്‍ കൈപ്പറ്റുന്നതായും കണ്ടെത്തിയിട്ടുണ്ടെന്നും ഇവരെ ലിസ്റ്റില്‍ നിന്നും ഒ
പ്രായം തെളിയിക്കാന്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് പോര;  ക്ഷേമപെന്‍ഷന് ആധാറോ, സ്‌കൂള്‍ രേഖയോ വേണം

തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ വിതരണത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നു. പ്രായം തെളിയിക്കുന്നതിന് ഇനി മുതല്‍ ആധാര്‍കാര്‍ഡോ , സ്‌കൂള്‍ രേഖയോ ഹാജരാക്കണമെന്നാണ് പുതിയ നിബന്ധന. ഡോക്ടര്‍മാര്‍ നല്‍കുന്ന രേഖ സ്വീകരിക്കരുതെന്ന് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് ധനവകുപ്പ് നിര്‍ദ്ദേശം നല്‍കി. 

ക്ഷേമപെന്‍ഷന്‍ വിതരണത്തിലെ അസന്തുലിതാവസ്ഥകള്‍ ഒഴിവാക്കുന്നതിനായി അനര്‍ഹരെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കുമെന്നും ധനവകുപ്പ് വ്യക്തമാക്കി. മരിച്ചവരുടെ പേരുകള്‍ അടിയന്തരമായി ലിസ്റ്റില്‍ നിന്ന് ഒഴിവാക്കും. പുനര്‍വിവാഹം ചെയ്ത വിധവകള്‍ ഇപ്പോഴും ലിസ്റ്റിലുള്ളതായും പെന്‍ഷന്‍ കൈപ്പറ്റുന്നതായും കണ്ടെത്തിയിട്ടുണ്ടെന്നും ഇവരെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കി എത്രയും വേഗം അര്‍ഹരായവരുടെ പുതിയ പട്ടിക പ്രസിദ്ധീകരിക്കാനും പഞ്ചായത്ത് സെക്രട്ടറിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 മരിച്ചുപോയ അരലക്ഷത്തോളം ആളുകളുടെ പേരില്‍ സാമൂഹ്യക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്നതായി ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. രണ്ട് ഡാറ്റാ ബേസുകളിലെ വിവരങ്ങള്‍ തമ്മില്‍ താരതമ്യം ചെയ്യുമ്പോഴുണ്ടാകുന്ന പിഴവുകളെ തുടര്‍ന്നാണ് ഈ പ്രശ്‌നം ഉണ്ടായതെന്നും എല്ലാ മരണവും പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന പതിവില്ലാത്തതുമാണ് ഇതിന്റെ പ്രധാനകാരണമെന്നും മന്ത്രി പറഞ്ഞിരുന്നു. 
 മരണം രേഖപ്പെടുത്തിയവരുടെ പെന്‍ഷന്‍ വിതരണം ഓണക്കാലത്ത് നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെടുമെന്നും മന്ത്രി അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് ഇപ്പോള്‍ അടിയന്തര നിര്‍ദ്ദേശം നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com