ഫേയ്‌സ്ബുക് കാമുകിയെ തേടി പതിനേഴുകാരന്‍ തിരുവനന്തപുരത്തുനിന്നും പാലക്കാട് എത്തി: കാമുകന്റെ സാന്നിധ്യം അറിഞ്ഞ് കാമുകി മുങ്ങി

തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിയായ പതിനേഴു കാരനാണ് പാലക്കാടുകാരിയായ തന്റെ കാമുകിയെ കാണാന്‍ വീടുവിട്ടിറങ്ങി പുലിവാല് പിടിച്ചത്
ഫേയ്‌സ്ബുക് കാമുകിയെ തേടി പതിനേഴുകാരന്‍ തിരുവനന്തപുരത്തുനിന്നും പാലക്കാട് എത്തി: കാമുകന്റെ സാന്നിധ്യം അറിഞ്ഞ് കാമുകി മുങ്ങി

ഫേയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ കാണാന്‍ വീട് വിട്ടിറങ്ങിയ 17കാരന് കിട്ടിയത് അഡാറ് പണി. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിയായ പതിനേഴു കാരനാണ് പാലക്കാടുകാരിയായ തന്റെ കാമുകിയെ കാണാന്‍ വീടുവിട്ടിറങ്ങി പുലിവാല് പിടിച്ചത്.
 
ഒരു രാത്രി യുവതി കാണണമെന്ന് പറഞ്ഞതോടെ കാമുകന്‍ തിരുവനന്തപുരത്തു നിന്നും ട്രെയിന്‍ കയറുകയായിരുന്നു. ട്രെയിനില്‍ തൃശൂരിലെത്തി അവിടെ നിന്നു പാലക്കാട്ടേക്കു ബസ് കയറിയ ഇയാള്‍ വ്യാഴാഴ്ച രാത്രി എട്ടിന് വടക്കഞ്ചേരിയില്‍ ഇറങ്ങി. യുവതി നല്‍കിയ വിവരമനുസരിച്ച് രാത്രി 10ന് ഓട്ടോറിക്ഷയില്‍ പുതുക്കോടെത്തി. എന്നാല്‍ കാമുകന്‍ വീടിന് അടുത്തെത്തിയെന്ന് മനസിലായതോടെ പ്രശ്‌നം മണത്ത ഇവര്‍ ഡാറ്റ ഓഫ് ചെയ്തു. 

മെസെഞ്ചറിലൂടെയായിരുന്നു ഇരുവരും ബന്ധപ്പെട്ടിരുന്നത്. തന്റെ ഫോണ്‍ നമ്പര്‍ കാമുകന് നല്‍കിയിരുന്നില്ല. ഇതോടെ മണിക്കൂറുകളോളം യാത്രചെയ്ത് എത്തിയ പതിനേഴുകാരന്‍ കുഴങ്ങി. കാമുകിയുടെ പേര് അല്ലാതെ മറ്റൊന്നും അറിയില്ലായിരുന്നു. നാട്ടുകാരുമായി സംസാരിച്ചെങ്കിലും യുവതിയുടെ പേരുള്ള പലരുമുള്ളതിനാല്‍ ഓരോ വീട്ടിലും അന്വേഷിക്കാമെന്നായി അവര്‍. 

അതു പന്തിയല്ലെന്നു തോന്നിയ ഓട്ടോ െ്രെഡവര്‍ യുവാവിനെ സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ വടക്കഞ്ചേരി പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. വീടിനു സമീപം വരെ എത്തിയെന്ന് അറിയിച്ചതോടെയാണു കൂടുതല്‍ വഴി പറഞ്ഞു കൊടുക്കാതെ യുവതി മുങ്ങിയത്. അവസാനം വീട്ടുകാര്‍ എത്തി കുട്ടിക്കാമുകനെ കൊണ്ടുപോയി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com