മലമുകളില്‍ നിന്ന് കൂറ്റന്‍ പാറ റോഡില്‍ വീണു തകര്‍ന്നു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

പാറക്കെല്ല് താഴേക്ക് പതിച്ചതിന്റെ ശക്തിയില്‍ പാതിയോളം തകര്‍ന്ന മുന്‍പോട്ട് ഉരുളാതിരുന്നത് വലിയ ദുരന്തം ഒഴിവായി
കടപ്പാട് മനോരമ
കടപ്പാട് മനോരമ

കൂട്ടിക്കല്‍: മലമുകളില്‍നിന്നു കൂറ്റന്‍ പാറക്കല്ല് ഉരുണ്ടെത്തി ജനവാസമേഖലയിലെ റോഡില്‍ പതിച്ചു. പാറക്കെല്ല് താഴേക്ക് പതിച്ചതിന്റെ ശക്തിയില്‍ പാതിയോളം തകര്‍ന്ന മുന്‍പോട്ട് ഉരുളാതിരുന്നത് വലിയ ദുരന്തം ഒഴിവായി. കൂട്ടിക്കലിലെ ചാത്തന്‍പ്ലാപ്പള്ളിയില്‍ ഇന്നലെ രാവിലെയാണ് സംഭവമുണ്ടായത്.

ഏന്തയാര്‍-കൈപ്പള്ളി റോഡില്‍നിന്നും അര കിലോമീറ്റര്‍ മുകളിലായി കരോട്ടുകുന്നേല്‍ ശുഭാനന്ദന്റെ പറമ്പില്‍ നിന്നുമാണു പാറ ഉരുണ്ടെത്തിയത്. റോഡരികിലെ വെള്ളം ഒഴുകുന്ന കാനയ്ക്കു സമീപം എത്തി താഴേയ്ക്കു പതിച്ച കല്ല് നാലു കഷണങ്ങളായി. ഇതില്‍ വലിയപാറ റോഡിന്റെ മറുഭാഗത്തേക്ക് ഉരുണ്ടെങ്കിലും നിരപ്പായ ഭാഗം റോഡില്‍ ഉറച്ചതിനാല്‍ മുന്‍പോട്ട് ഉരുളാതെ നില്‍ക്കുകയായിരുന്നു. 

റോഡിനു താഴ്‌വാരത്തായി നാലു വീടുകളാണ് ഉള്ളത്. കല്ല് താഴേയ്ക്കു പതിക്കാതിരുന്നതിനാലും അപകട സമയത്തു റോഡില്‍ ആരും ഇല്ലാതിരുന്നതിനാലും, സമീപത്തെ വൈദ്യുതി ട്രാന്‍സ്‌ഫോമറിലേയ്ക്കു കല്ല് വീഴാതിരുന്നതിനാലും വലിയ അപകടം ഒഴിവായി. ചെറിയ വാഹനങ്ങള്‍ മാത്രം കടന്നുപോകുന്ന റോഡില്‍ ഇപ്പോള്‍ വണ്ടികള്‍ക്ക് കടന്നു പോകാന്‍ സാധിക്കാത്ത അവസ്ഥയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com