വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടു; 72കാരി ഭക്ഷണവും പരിചരണവുമില്ലാതെ മരിച്ചു; മൃതദേഹം ഉറുമ്പരിച്ച നിലയില്‍

രണ്ടു വര്‍ഷം മുമ്പ് ഭര്‍ത്താവ് ഗോപി മരിച്ച ശേഷം സരോജിനിയും മകള്‍ കോമളയും ഒറ്റയ്ക്കായി
വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടു; 72കാരി ഭക്ഷണവും പരിചരണവുമില്ലാതെ മരിച്ചു; മൃതദേഹം ഉറുമ്പരിച്ച നിലയില്‍

കുട്ടനാട് ; വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഒറ്റപ്പെട്ടുപോയ വീട്ടിലെ സ്ത്രീ കഴിക്കാന്‍ ഭക്ഷണവും പരിചരണവും ലഭിക്കാതെ മരണത്തിന് കീഴടങ്ങി. കുട്ടനാട് പാണ്ടങ്കരി തട്ടാരുപറമ്പില്‍ പരേതനായ ഗോപിയുടെ ഭാര്യ സരോജിനിയമ്മ (72) യാണ് മരിച്ചത്. കണ്ടെത്തുമ്പോള്‍ അവരുടെ ശരീരം ഉറുമ്പരിച്ച നിലയിലായിരുന്നു. മാനസിക വിഭ്രാന്തിയുള്ള മകള്‍ക്കൊപ്പമായിരുന്നു സരോജിനിയുടെ താമസം.

രണ്ടു വര്‍ഷം മുമ്പ് ഭര്‍ത്താവ് ഗോപി മരിച്ച ശേഷം സരോജിനിയും മകള്‍ കോമളയും ഒറ്റയ്ക്കായി. അപ്പോള്‍ മുതല്‍ രോഗ ബാധിതയായി കിടപ്പിലായിരുന്നു സരോജിനി. മകള്‍ മാനസിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. എന്നാല്‍ കടുത്ത സാമ്പത്തിക ദുരിതം മൂലം കോമളത്തിന്റെ ചികിത്സ മുടങ്ങി. കുറച്ചുനാളായി അയല്‍ക്കാരുടെ കാരുണ്യത്തിലാണ് ഈ കുടുംബം ജീവിച്ചിരുന്നത്. 

കുട്ടനാട്ടില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഇവരുടെ വീട് അകപ്പെട്ടതോടെ ഇവര്‍ ഒറ്റപ്പെടുകയായിരുന്നു. വെള്ളക്കെട്ടായതിനാല്‍ മൃതദേഹം സംസ്‌കരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. മൃതദേഹം ഇപ്പോള്‍ എടത്വയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഞായറാഴ്ച സിമന്റ് ഇഷ്ടിക അടുക്കിവെച്ച് അതിന് മുകളില്‍ ചിതയൊരുക്കി മൃതദേഹം സംസ്‌കരിക്കാനാണ് നാട്ടുകാരുടെ തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com