വൈദികന്‍ സ്വാധീനിക്കാന്‍ ശ്രമിച്ച കന്യാസ്ത്രീയുടെ മൊഴിയെടുത്തു;  ഫാദര്‍ ജെയിംസ്  എര്‍ത്തയിലിനെതിരെ  കേസെടുത്തേക്കും 

ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം കുറുവിലങ്ങാട് മഠത്തിലെത്തിയാണ് പൊലീസ് മൊഴിയെടുത്തത്.  കന്യാസ്ത്രീയുടെ പരാതി തിങ്കളാഴ്ച കോടതിയില്‍ സമര്‍പ്പിക്കും
വൈദികന്‍ സ്വാധീനിക്കാന്‍ ശ്രമിച്ച കന്യാസ്ത്രീയുടെ മൊഴിയെടുത്തു;  ഫാദര്‍ ജെയിംസ്  എര്‍ത്തയിലിനെതിരെ  കേസെടുത്തേക്കും 

കോട്ടയം: ലൈംഗീക പീഡനക്കേസില്‍ ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി വൈദികന്‍ സ്വാധീനിക്കാന്‍ ശ്രമിച്ച കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തി. വൈദികന്‍ കന്യാസ്ത്രീയോട് നടത്തിയ ഫോണ്‍ സംഭാഷണം മാധ്യമങ്ങളില്‍ കൂടി പുറത്ത് വന്ന സാഹചര്യത്തിലാണിത്.

ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം കുറുവിലങ്ങാട് മഠത്തിലെത്തിയാണ് പൊലീസ് മൊഴിയെടുത്തത്.  കന്യാസ്ത്രീയുടെ പരാതി തിങ്കളാഴ്ച കോടതിയില്‍ സമര്‍പ്പിക്കും. കോടതിയുടെ അനുമതി ലഭിച്ചാല്‍ സിഎംഐ സഭാ വൈദികനായ ഫാദര്‍ ജെയിംസ് എര്‍ത്തയിലിനെതിരെ കേസെടുക്കാനാണ് പൊലീസിന്റെ തീരുമാനം. കേസില്‍ പരാതിക്കാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നവര്‍ നിയമ നടപടി നേരിടേണ്ടി വരുമെന്ന് പൊലീസ് വ്യക്തമാക്കി. 

പീഡനത്തിനിരയായ കന്യാസ്ത്രീയുടെ സുഹൃത്തുമായി ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സുഹൃത്തായ ഫാദര്‍ ജെയിംസ് എര്‍ത്തയില്‍ നടത്തിയ ഫോണ്‍ സംഭാഷണമാണ് മാധ്യമങ്ങളിലൂടെ പുറത്ത് വന്നത്. പത്ത് ഏക്കര്‍ സ്ഥലവും മഠവും അനുവദിക്കാമെന്നായിരുന്നു വാഗ്ദാനം. മൂന്ന് തവണ ഈ ആവശ്യം ഉന്നയിച്ച് ഫാദര്‍ ജെയിംസ് എര്‍ത്തയില്‍ കുറുവിലങ്ങാട് മഠത്തില്‍ എത്തിയിരുന്നു. ജൂലൈ അഞ്ച്, 11, 28 തീയതികളിലാണ് ജെയിംസ് എര്‍ത്തയില്‍ മഠം സന്ദര്‍ശിച്ചത്.പരാതി പിന്‍വലിക്കാന്‍ സന്നദ്ധത അറിയിച്ചാല്‍ രൂപത എന്ത് സഹായവും ചെയ്യാന്‍ തയ്യാറാണെന്നായിരുന്നു വൈദികന്റെ സംഭാഷണത്തിന്റെ ചുരുക്കം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com