ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതില്‍ ആശങ്കവേണ്ട; ഷട്ടര്‍ തുറക്കുക പകല്‍സമയത്ത് മാത്രം: മുഖ്യമന്ത്രി
By സമകാലികമലയാളം ഡെസ്‌ക് | Published: 30th July 2018 11:58 PM |
Last Updated: 30th July 2018 11:58 PM | A+A A- |

തിരുവനന്തപുരം: ഇടുക്കി അണക്കെട്ടില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചതില്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ റെഡ് അലര്‍ട്ട് ജനങ്ങളെ മുന്‍കൂട്ടി അറിയിച്ച് പകല്‍ സമയം മാത്രമാകും ഷട്ടര്‍ തുറക്കുക. ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നുള്ളവര്‍ ഇതുമായി ബന്ധപ്പെട്ട് ദുരന്തനിവാരണ അതോറിറ്റിയും ജില്ലാ ഭരണാധികാരികളും നല്‍കുന്ന എല്ലാ നിര്‍ദ്ദേശങ്ങളും ഗൗരവത്തോടെ പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395 അടിയായി ഉയര്‍ന്നതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇനിയും ജലനിരപ്പുയര്‍ന്നാല്‍ ട്രയല്‍ റണ്‍ നടത്തും., തുടര്‍ന്ന് 2399 അടിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. വീണ്ടും ജലനിരപ്പുയര്‍ന്നാല്‍ മാത്രം മുന്നറിയിപ്പോടെ ഷട്ടര്‍ തുറക്കൂ. ഇപ്പോള്‍ ആശങ്കവേണ്ടെന്നും എല്ലാം നിയന്ത്രണ വിധേയമാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
അതേസമയം, . കൃത്യമായ മുന്നറിയിപ്പ് നല്‍കിയ ശേഷം മാത്രമേ ഡാം തുറക്കു. എന്നാല്‍ അപകട സാധ്യത ഒഴിവാക്കാന്‍ പെരിയാറിന്റെ തീരത്തുള്ളവര്‍ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിക്കണം. അണക്കെട്ട് തുറന്നാല്‍ 200ഓളം കെട്ടിടങ്ങളെ വെള്ളപ്പൊക്കം ബാധിച്ചേക്കും. ഇതില്‍ 40 കുടുംബങ്ങളെ ആദ്യ ഘട്ടത്തില്‍ തന്നെ മാറ്റിപ്പാര്‍പ്പിക്കും. നാല്ക്യാമ്പുകളായിരിക്കും തുറക്കുന്നത്.
ജലനിരപ്പിന്റെ തോതിനനുസരിച്ചു ആവശ്യമെങ്കില്‍ കൂടുതല്‍ ആളുകളെ ക്യാമ്പിലേക്ക് മാറ്റും. മറ്റു ജില്ലകളില്‍ നിന്നുവരുന്ന സഞ്ചാരികള്‍ക്കും, സെല്‍ഫിക്ക്, മീന്‍ പിടുത്തതിനും നിരോധനം ഏര്‍പ്പെടുത്തും.