ദിവ്യ എസ് അയ്യര്‍ സ്വകാര്യ വ്യക്തിക്ക് പതിച്ചുകൊടുത്ത ഭൂമി റവന്യുവകുപ്പ് ഏറ്റെടുത്തു
By സമകാലികമലയാളം ഡെസ്‌ക് | Published: 30th July 2018 02:55 PM |
Last Updated: 30th July 2018 02:55 PM | A+A A- |

തിരുവനന്തപുരം: തിരുവനന്തപുരം സബ് കലക്ടര്‍ ദിവ്യ എസ് അയ്യര്‍ സ്വകാര്യ വ്യക്തിക്ക് പതിച്ച് നല്‍കിയ പുറമ്പോക്ക് ഭൂമി റവന്യുവകുപ്പ് ഏറ്റെടുത്തു. വര്‍ക്കല അയിരൂരിലെ 27 സെന്റ് ഭൂമിയായിരുന്നു ദിവ്യ എസ് സ്വകാര്യ വ്യക്തിക്ക് പതിച്ച് നല്‍കിയിരുന്നത്. കലക്ടറുടെ ഉത്തരവുപ്രകാരം വര്‍ക്ക്‌ല തഹസിദാരാണ് ഭൂമി ഏറ്റെടുത്തത്.
വര്‍ക്കല താലൂക്കില്‍ അയിരൂര്‍ വില്ലേജിലെ (ഇലകമണ്‍ പഞ്ചായത്ത്) വില്ലിക്കടവ് എന്ന സ്ഥലത്ത്, വര്‍ക്കല പാരിപ്പള്ളി സംസ്ഥാന പാതയോട് ചേര്‍ന്ന് സ്വകാര്യവ്യക്തിയില്‍ നിന്നും തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഏറ്റെടുത്ത റവന്യു പുറമ്പോക്ക് ഭൂമിയാണ് കൈവശക്കാരന് വിട്ടുകൊടുത്തുകൊണ്ട് സബ്കളക്ടര്‍ ദിവ്യ എസ് അയ്യര്‍ ഉത്തരവിറക്കിയത്. ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് കോടികളുടെ സര്‍ക്കാര്‍ ഭൂമി ഭര്‍ത്താവ് ശബരീനാഥ് എം.എല്‍.എയുടെ കുടുംബസുഹൃത്തിന് ദിവ്യ എസ് അയ്യര്‍ പതിച്ചു കൊടുത്തത് എന്നാണ് ആരോപണം.