ബിജെപി പ്രസിഡന്റ്: അഡ്വ പി എസ് ശ്രീധരൻ പിളളയ്ക്ക് തന്നെ സാധ്യത; പ്രഖ്യാപനം ഈയാഴ്ച 

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ രണ്ടുദിവസത്തിനകം പ്രഖ്യാപനം നടത്തുമെന്നാണ് സൂചന
ബിജെപി പ്രസിഡന്റ്: അഡ്വ പി എസ് ശ്രീധരൻ പിളളയ്ക്ക് തന്നെ സാധ്യത; പ്രഖ്യാപനം ഈയാഴ്ച 

കോ​ഴി​ക്കോ​ട്: അ​ഡ്വ. പി.​എ​സ്. ശ്രീ​ധ​ര​ന്‍ പി​ള്ള ബി.​ജെ.​പി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റാ​കാ​ൻ സാ​ധ്യ​ത. സംസ്ഥാന പ്രസിഡ‍ന്റിനെ ചൊല്ലി ഔ​ദ്യോ​ഗി​ക​പ​ക്ഷ​വും പി.​കെ. കൃ​ഷ്ണ​ദാ​സ് വി​ഭാ​ഗ​വു​മാ​യുളള ത​ർ​ക്കം അനിശ്ചിതമായി നീളുന്ന പശ്ചാത്തലത്തിൽ സ​മ​വാ​യ സ്ഥാ​നാ​ർ​ഥി എ​ന്ന നി​ല​യി​ല്‍ ശ്രീ​ധ​ര​ന്‍ പി​ള്ള​യെ നി​യ​മി​ക്കു​മെ​ന്നാ​ണ്​ സൂ​ച​ന. കൂ​ടു​ത​ൽ സ്വീ​കാ​ര്യ​ന്‍ എ​ന്ന നി​ല​യി​ലാ​ണ് പി​ള്ള​യെ പ​രി​ഗ​ണി​ക്കു​ന്ന​ത്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ രണ്ടുദിവസത്തിനകം പ്രഖ്യാപനം നടത്തുമെന്നാണ് സൂചന.


മി​സോ​റം ഗ​വ​ർ​ണ​റാ​യി പോ​യ കു​മ്മ​നം രാ​ജ​ശേ​ഖ​ര​​ന്റെ ഒഴിവിലേക്കാണ് പുതിയ ആളെ നേതൃത്വം തേടുന്നത്. ദേ​ശീ​യ നേ​തൃ​ത്വം ത​ന്നോ​ട് ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യ​താ​യി  ശ്രീ​ധ​ര​ൻ പി​ള്ള പ​റ​ഞ്ഞു. ര​ണ്ടു​ദി​വ​സ​ത്തി​ന​കം പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​വു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. കെ. ​സു​രേ​ന്ദ്ര​നെ പ്ര​സി​ഡ​ൻ​റാ​ക്ക​ണ​മെ​ന്ന്​ ഔ​ദ്യോ​ഗി​ക​പ​ക്ഷ​വും എ.​എ​ന്‍. രാ​ധാ​കൃ​ഷ്ണ​നെ​യാ​ക്ക​ണ​മെ​ന്ന്​ പി.​കെ. കൃ​ഷ്ണ​ദാ​സ് വി​ഭാ​ഗ​വും ആ​വ​ശ്യ​പ്പെ​ടു​ന്നു.

കേ​ര​ള​ത്തി​​െൻറ ചു​മ​ത​ല വ​ഹി​ക്കു​ന്ന ദേ​ശീ​യ സെ​ക്ര​ട്ട​റി മു​ര​ളീ​ധ​ര​റാ​വു, ദേ​ശീ​യ പ്ര​സി​ഡ​ൻ​റ്​ അ​മി​ത് ഷാ ​എ​ന്നി​വ​ർ ശ്ര​മി​ച്ചി​ട്ടും ധാ​ര​ണ​യാ​വാ​ത്ത​തി​നാ​ൽ കു​മ്മ​നം സ്​​ഥാ​ന​മൊ​ഴി​ഞ്ഞ മേ​യ് 29 മു​ത​ല്‍ ബി.​ജെ.​പി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ സ്ഥാ​നം ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com