ഓക്ക് തീരേ സുഖല്ല. 'എവിടെങ്കിലും കൊണ്ടോണം' എന്റെ കയ്യില്‍ ഒന്നും ഇല്ല; ഒരു മുന്നറിയിപ്പുമില്ലാതെ പെണ്ണൂട്ടിയുടെ വീട്ടില്‍ മന്ത്രി എത്തി

എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന് നോക്കട്ടെ എന്നുപറഞ്ഞ് മടങ്ങിയ മന്ത്രി അപ്രതീക്ഷിതമായി കടന്നുവരുമെന്ന് ഗോപാലന്‍ പോലും ചിന്തിച്ചിരിക്കില്ല
ഓക്ക് തീരേ സുഖല്ല. 'എവിടെങ്കിലും കൊണ്ടോണം' എന്റെ കയ്യില്‍ ഒന്നും ഇല്ല; ഒരു മുന്നറിയിപ്പുമില്ലാതെ പെണ്ണൂട്ടിയുടെ വീട്ടില്‍ മന്ത്രി എത്തി

കോഴിക്കോട്:   ഒരു കയ്യില്‍ മൂത്രകുഴലിലിട്ട ട്യൂബും പിടിച്ച് ഉമ്മറപടിയില്‍ നിന്നും കൊണ്ട് പ്രതീക്ഷയോടെ ഗോപാലന്‍ മന്ത്രിയോട് പറഞ്ഞു. ഓക്ക് തീരേ സുഖല്ല. 'എവിടെങ്കിലും കൊണ്ടോണം' എന്റെ കയ്യില്‍ ഒന്നും ഇല്ല. 

എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന് നോക്കട്ടെ എന്നുപറഞ്ഞ് മടങ്ങിയ മന്ത്രി അപ്രതീക്ഷിതമായി കടന്നുവരുമെന്ന് ഗോപാലന്‍ പോലും ചിന്തിച്ചിരിക്കില്ല. തിങ്കളാഴ്ച വൈകുന്നേരമാണ് സ്വന്തം മണ്ഡലത്തിലെ ആ വീട്ടില്‍ മന്ത്രി വീണ്ടും എത്തിയത്. ഒരു മുന്നറിയിപ്പുമില്ലാതെ ചെന്ന് ഒരു ലക്ഷം രൂപയുടെ ചെക്ക് പെണ്ണുട്ടി ഏട്ത്തിയുടെ കൈയ്യില്‍ കൊടുത്ത് 'രണ്ടാളും നല്ല ചികിത്സ തേടണം' എന്ത് ബുദ്ധിമുട്ട് ഉണ്ടായാലും എന്നെ വിളിക്കണം എന്നും പറഞ്ഞ് അവിടെ നിന്നും ഇറങ്ങി. മന്ത്രിയുടെ ഒപ്പം വീട്ടിലെത്തിയ നാട്ടുകാരനാണ് ഈ വിവരം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്്തത്

പോസ്റ്റിന്റെ പൂര്‍ണരൂപം

പെണ്ണൂട്ടിക്ക് തീരേ സുഖല്ല എന്തങ്കിലും സഹായം ചെയ്യാന്‍ കയ്യോ ....
കഴിഞ്ഞ ശനിയാഴ്ച രാവിലെ രോഗിയായ വലിയപറമ്പില്‍ ഗോപാലേട്ടന്‍ ഒരു കയ്യില്‍ മൂത്രകുഴലിലിട്ട ട്യൂബും പിടിച്ച് ഉമ്മറപടിയില്‍ നിന്നും കൊണ്ട് ചോദിക്കുകയാണ്.
ഞാന്‍ തിരിഞ്ഞ് നോക്കി 
ഒരു നിമിഷം .... നിശബ്ദത, ടി പി ഒന്നും പറയുന്നില്ല. ഒറ്റനില്‍പാണ്
അല്‍പസമയം കഴിഞ്ഞ് ഗോപാലാ .. നിങ്ങള്‍ ഇരിക്ക് ടി പി 
കസേര ചൂണ്ടി.
വീണ്ടും മാനം... 
ഓക്ക് തീരേ സുഖല്ല. 'എവവിടെങ്കിലും കൊണ്ടോണം' എന്റെ കയ്യില്‍ ഒന്നും ഇല്ല. ഗോപാലന്റെ കണ്ണ് നിറഞ്ഞു.
'8 വര്‍ഷമായി പെണ്ണൂട്ടി ഏട്ത്തി കിടപ്പിലാണ് ' ഞാന്‍ കുട്ടി ചേര്‍ത്തു.
ശബ്ദത്തിന് ചെറിയ പ്രശനമുള്ളതുകൊണ്ട് പതുക്കെ ടിപി ചോദിച്ചു
ഗോപാലാ നീ ചായ കുടിച്ചോ ?
ഉം....
എന്താ ചെയ്യാന്‍ കഴിയാന്ന് നോക്കട്ടെ 
ഒന്നും പറയാതെ ഗോപാലന്‍ എഴുന്നേറ്റ് പോയി.
ഇത് ഒരു നാടക മായിരുന്നെങ്കില്‍ ശക്തമായ രണ്ടു മുഹൂര്‍ത്തങ്ങള്‍ ' കാണികള്‍ക്ക് കാണാമായിരുന്നു....
ഇന്നലെ വൈകുന്നേരം ആറ് മണിക്ക് ടി പി ഗോപാലേട്ടന്റ വീട്ടിലേക്ക് ആരവങ്ങളൊന്നുമില്ലാതെ. ഒരു മുന്നറിയിപ്പുമില്ലാതെ ചെന്ന് ഒരു ലക്ഷം രൂപയുടെ ചെക്ക് പെണ്ണുട്ടി ഏട്ത്തിയുടെ കൈയ്യില്‍ കൊടുത്ത് 'രണ്ടാളും നല്ല ചികിത്സ തേടണം' എന്ത് ബുദ്ധിമുട്ട് ഉണ്ടായാലും എന്നെ വിളിക്കണം എന്നും പറഞ്ഞ് അവിടെ നിന്നും ഇറങ്ങി.
ഈ രണ്ട് മുഹൂര്‍ത്തത്തിനും എനിക്ക് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞിരിക്കുന്നു.
ടി പി യുടെ മനസ്സ്, പ്രവര്‍ത്തനം എത്രമാത്രം ഉയരത്തിലാണ്....
അത് പറഞ്ഞറിയിക്കുവാന്‍
എനിക്ക് വാക്കുകളില്ല......
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com