പീഡനത്തിന് ഇരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് വൈദ്യ പരിശോധന നിഷേധിച്ച് ഡോക്ടര്‍
Published: 01st June 2018 08:56 PM |
Last Updated: 01st June 2018 08:56 PM | A+A A- |
പാലക്കാട്: പാലാക്കാട് ജില്ലാ ആശുപത്രിയില്‍ ഇരയായ പെണ്‍കുട്ടിയോട് ഡോക്ടറുടെ ക്രൂരത. പീഡനത്തിന് ഇരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട ഡോക്ടര്‍ കരുണയില്ലാതെ പെരുമാറിയത്. വൈദ്യപരിശോധനയ്ക്കായി ഉച്ചയോടെ ആശുപത്രിയിലെത്തിയ പെണ്‍കുട്ടിയെ പരിശോധിക്കാന്‍ പോലും ഡോക്ടര്‍ തയ്യാറായില്ലെന്നാണ് ആരോപണം.
അഡ്മിറ്റ് ചെയ്താല്‍ നാളെയെ വൈദ്യപരിശോധനാ റിപ്പോര്‍ട്ട് നല്‍കാന്‍ കഴിയുകയുളളുവെന്നായിരുന്നു ഡോക്ടറുടെ പ്രതികരണം. വൈദ്യപരിശോധന നിഷേധിച്ച ഡോക്ടര്‍ മന്ത്രി എകെ ബാലന്റെ സ്റ്റാഫിലുള്ളയാളിന്റെ ഭാര്യയാണ്. ഡോക്ടറുടെ നടപടിക്കെതിരെ പ്രതിഷേധം ശ്ക്തമായിട്ടുണ്ട്