കെവിന്‍ വധം: തന്നോട് ആരും ഒന്നും പറഞ്ഞില്ലെന്ന് എസ്പി മുഹമ്മദ് റഫീഖ്

വിഷയം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ഡിവൈഎസ്പിയോട് അന്വേഷിക്കാന്‍ താന്‍ നിര്‍ദേശിച്ചുവെന്ന് മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തുവെന്ന് മുഹമ്മദ് റഫീഖ്
കെവിന്‍ വധം: തന്നോട് ആരും ഒന്നും പറഞ്ഞില്ലെന്ന് എസ്പി മുഹമ്മദ് റഫീഖ്

കോട്ടയം: കെവിന്റെ തിരോധാനം അന്വേഷിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നുവെന്ന് കോട്ടയം മുന്‍ എസ്.പി മുഹമ്മദ് റഫീഖ്. വിഷയം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ഡിവൈഎസ്പിയോട് അന്വേഷിക്കാന്‍ താന്‍ നിര്‍ദേശിച്ചുവെന്ന് മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തുവെന്ന് മുഹമ്മദ് റഫീഖ് പറഞ്ഞു.  മുഖ്യമന്ത്രി സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് തൊട്ടുമുമ്പാണ് താന്‍ വിവരം അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. പൊലീസുകാരടക്കം തിരോധാന വിഷംയം തന്നോട് മറച്ചുവയ്ക്കുകയായിരുന്നു. കോടതിയെ തെറ്റിദ്ധരിപ്പിച്ച മുന്‍ എഎസ്‌ഐ ബിജുവിനെതിരെ ക്കമില്‍ കേസുള്‍പ്പെടടെ നിയമനടപടി സ്വീകരിക്കുമെന്നും റഫീഖ് പറഞ്ഞു. മാധ്യമങ്ങളോട് വീകാരാധിനായാണ് മുഹമ്മദ് റഫീഖ് സംസാരിച്ചത്.

താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഏത് ശിക്ഷയും ഏറ്റുവാങ്ങാനും തയ്യാറാണെന്നും മുഹമ്മദ് റഫീഖ് പറഞ്ഞു. മനസാക്ഷിക്ക് നിരക്കാത്ത ഒന്നും ഇതുവരെ താന്‍ ചെയ്തിട്ടില്ലെന്നും മുഹമ്മദ് റഫീഖ് പറഞ്ഞു. 

സംഭവത്തില്‍ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ച കോട്ടയം മുന്‍ എസ്പി മുഹമ്മദ് റഫീക്ക് നീനുവിന്റെ അമ്മയുടെ ബന്ധുവാണെന്ന് കേസില്‍ അറസ്റ്റിലായ എഎസ്‌ഐ ബിജുവിന്റെ അഭിഭാഷകന്‍ ഏറ്റുമാനൂര്‍ കോടതിയില്‍ പറഞ്ഞിരുന്നു. ഇദ്ദേഹത്തിനെതിരെ ബാര്‍ കൗണ്‍സിലില്‍ പരാതി നല്‍കുമെന്നും മുഹമ്മദ് റഫീഖ് പറഞ്ഞു. 

കേസുമായി ബന്ധപ്പെട്ട് മേല്‍നോട്ടത്തില്‍ വീഴ്ച വരുത്തിയതിന് എസ്പി മുഹമ്മദ് റഫീക്കിനെ ആദ്യദിവസം തന്നെ സ്ഥലം മാറ്റിയിരുന്നു. എന്നാല്‍ എസ്പി മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതായി ഇന്നാണ് വിവരങ്ങള്‍ പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് ഒളിവില്‍ കഴിയുന്ന നീനുവിന്റ അമ്മ രഹ്‌നയുടെ ബന്ധുവാണ് മുഹമ്മദ് റഫീക്ക് എന്ന വെളിപ്പെടുത്തലും ഉണ്ടായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com