തോക്കുചൂണ്ടി വീട്ടമ്മയെ ബലാത്സംഗം ചെയ്തു: പോത്ത് ഷാജി പിടിയില്‍ 

വിതുരയില്‍ തോക്കുചൂണ്ടി വീട്ടമ്മയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ കുപ്രസിദ്ധ കുറ്റവാളി പോത്ത് ഷാജി പിടിയില്‍
തോക്കുചൂണ്ടി വീട്ടമ്മയെ ബലാത്സംഗം ചെയ്തു: പോത്ത് ഷാജി പിടിയില്‍ 

തുരുവനന്തപുരം: തിരുവനന്തപുരം വിതുരയില്‍ തോക്കുചൂണ്ടി വീട്ടമ്മയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ കുപ്രസിദ്ധ കുറ്റവാളി പോത്ത് ഷാജി പിടിയില്‍. ആരുമില്ലാത്ത സമയത്ത് വീടിനുള്ളില്‍ പ്രവേശിച്ച ഇയാള്‍ യുവതിക്കുനേരെ തോക്ക് ചൂണ്ടുകയായിരുന്നു. വിതുര തൊളിക്കോട് സ്വദേശിയാണ് പോത്ത് ഷാജി. 

28കാരിയായ യുവതിയാണ് ഇയാളുടെ ക്രൂരതയ്ക്ക് ഇരയായത്. പരിക്കേറ്റ യുവതിയെ തിരുവനന്തപുരം എംഎടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 
യുവതിയുടെ പരാതിയെതുടര്‍ന്ന് ഇയാളെ പിടികൂടാനായി പൊലീസ് ശ്രമം ആരംഭിച്ചിരുന്നു. ഒളിവിലായിരുന്ന ഇയാളെ ശക്തമായ തിരച്ചിലിനൊടുവിലാണ് പിടികൂടിയത്. വിതുര പൊലീസാണ് ഇയാളെ പിടികൂടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com