നിപ്പാ പടര്‍ത്തിയത് പഴംതീനി വവ്വാലുകളുമല്ല; സാമ്പിള്‍ പരിശോധനാ ഫലം പുറത്തുവന്നു
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 02nd June 2018 07:25 PM |
Last Updated: 02nd June 2018 07:25 PM | A+A A- |

ഭോപ്പാല്‍: സംസ്ഥാനത്ത് പടര്‍ന്നുപിടിക്കുന്ന നിപ്പാ വൈറസിന് കാരണം പഴംതീനി വവ്വാലുകളല്ലെന്ന് സ്ഥിരീകരണം. പരിശോധനക്കയച്ച വവ്വാലുകളുടെ സ്രവത്തില്‍ വൈറസില്ല. ഭോപ്പാലിലെ ലാബില്‍ നിന്നുള്ള പരിശോധന ഫലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ശേഖരിച്ച പതിമൂന്ന് സാമ്പിളുകളിലും നെഗറ്റീവ് റിസല്‍ട്ടാണ് പരിശോധന ഫലം. ചങ്ങരോത്തിനുടുത്തുള്ള ജാനകിക്കാട്ടില്‍ നിന്നുമാണ് വവ്വാലുകളുട സാമ്പിളുകള്‍ ശേഖരിച്ചത്.
നേരത്തെ പ്രാണികളെ ഭക്ഷിക്കുന്ന വവ്വാലുകലില്‍ നിന്നല്ല വൈറസ് പടര്‍ന്നത് എന്ന് സ്ഥിരീകരിച്ചിരുന്നു. വവ്വാലുകളുടെ പരിശോധന തുടരുമെന്ന് മൃഗസംരക്ഷണവകുപ്പ് വ്യക്തമാക്കി.