പി രാജീവ് ദേശാഭിമാനി ചീഫ് എഡിറ്ററാകും

By  സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd June 2018 02:16 PM  |  

Last Updated: 02nd June 2018 02:16 PM  |   A+A-   |  

p-rajeevhmjhk

 


തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം പി രാജീവ് ദേശാഭിമാനി ചീഫ് എഡിറ്ററാകും. ഇന്ന് ചേര്‍ന്ന് സിപിഎം സംസ്ഥാന കമ്മറ്റിയോഗത്തിന്റെതാണ് തീരുമാനം. നിലവില്‍ സിപിഎം കേന്ദ്രകമ്മറ്റി അംഗം എംവി ഗോവിന്ദനായിരുന്നു ചുമതല

നേരത്തെ ദേശാഭിമാനി റസിഡന്റ് എഡിറ്ററായിരുന്നു പി രാജീവ്. രാജ്യസഭാ എംപിയായതിന് പിന്നാലെയായിരുന്നു റസിഡന്റ് എഡിറ്റര്‍ സ്ഥാനത്തുനിന്നും മാറിയത്. എറണാകുളം സിപിഎം ജില്ലാ സെക്രട്ടറിയായും പി രാജീവ് പ്രവര്‍ത്തിച്ചിരുന്നു