സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കുറഞ്ഞു; പെട്രോളിലും ഡീസലിലും ഒമ്പതുപൈസയുടെ കുറവ്
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 02nd June 2018 08:06 AM |
Last Updated: 02nd June 2018 08:06 AM | A+A A- |

തിരുവനന്തപുരം: രാജ്യാന്തര വിപണിയിലെ എണ്ണവിലയിടിവിന്റെ ചുവടുപിടിച്ച് പെട്രോള്‍ , ഡീസല്‍ വിലയില്‍ ഇന്നും കുറവ്. പെട്രോളിനും ഡീസലിനും ഒമ്പത് പൈസ വീതമാണ് കുറഞ്ഞത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 81.35 രൂപയും ഡീസലിന് 73.96 രൂപയുമാണ് വില.
പെട്രോള്‍,ഡീസല്‍ നികുതിയില്‍ നിന്നുള്ള അധിക വരുമാനത്തില്‍ ഒരു ഭാഗം ഉപേക്ഷിക്കാന്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെ സംസ്ഥാനത്ത് ഒരു രൂപ കുറഞ്ഞിരുന്നു. രാജ്യാന്തര വിപണിയില്‍ ഇന്ധനവില താഴ്ന്നിട്ടും പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കാന്‍ എണ്ണവിതരണ കമ്പനികള്‍ തയ്യാറാകാതിരുന്ന പശ്ചാത്തലത്തിലായിരുന്ന സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍. തുടര്‍ച്ചയായി പതിനാറുദിവസം വര്‍ധിച്ച് ഇന്ധനവില മുകളിലോട്ട് കുതിക്കുന്ന സമയത്തായിരുന്നു സംസ്ഥാന സര്‍ക്കാര്‍ അധിക നികുതി ഒഴിവാക്കാന്‍ തീരുമാനിച്ചത്.