അന്വേഷണം വഴിതെറ്റിക്കാനുളള "ദൃശ്യം"മോഡൽ നീക്കം പാളി

പ്രണയവിവാഹത്തിന്റെ പേരിൽ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ  അന്വേഷണസംഘത്തെ വഴിതെറ്റിക്കാനുളള പ്രതികളുടെ നീക്കം പാളി
 അന്വേഷണം വഴിതെറ്റിക്കാനുളള "ദൃശ്യം"മോഡൽ നീക്കം പാളി

കോട്ടയം: പ്രണയവിവാഹത്തിന്റെ പേരിൽ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ  അന്വേഷണസംഘത്തെ വഴിതെറ്റിക്കാനുളള പ്രതികളുടെ നീക്കം പാളി . പ്രതികളിലൊരാള്‍ മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ച്‘ദൃശ്യം’ സിനിമയിലേതിന് സമാനമായ നീക്കമാണ് നടത്തിയത്. പ്രതി ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ആന്ധ്രയിലേക്കുള്ള ലോറിയില്‍ ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ പൊലീസ് വിളിച്ചപ്പോള്‍ ലോറിയിലെ തൊഴിലാളികള്‍ ഫോണെടുത്തതോടെ നീക്കം പാളുകയായിരുന്നു.

 അതേസമയം കേസില്‍ മുഴുവൻ പ്രതികളും പിടിയിലായി.  വെള്ളിയാഴ്ച രാത്രിയോടെ അഞ്ചു പേര്‍ കൂടി പൊലീസ് കസ്റ്റഡിയിലായി. ഇടമൺ സ്വദേശികളായ ഷാനു, ഷിനു, വിഷ്ണു എന്നിവര്‍ കീഴടങ്ങിയപ്പോൾ റമീസ്, ഫസൽ എന്നിവരെ പുനലൂരിൽ നിന്നു പൊലീസ് പിടികൂടുകയായിരുന്നു.ഇന്നലെ രാത്രി രണ്ടുപേരെ പിടികൂടുകയും മൂന്നുപേര്‍ കീഴടങ്ങുകയുമായിരുന്നു. കേസിലെ മുഖ്യപ്രതിളായ സാനു, പിതാവ് ചാക്കോ എന്നിവരെ ഇന്ന് തെളിവെടുപ്പിനായി കൊണ്ടുപോയേക്കും.

കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന ഷാനു, ഷിനു, വിഷ്ണു എന്നിവർ പാലക്കാട് പുതുനഗരം പൊലീസിലാണ് കീഴടങ്ങിയത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 14 ആയി. നീനു ചാക്കോയുടെ മാതാവ് രഹ്നയെയാണ് ഇനി കണ്ടെത്താനുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com