കോഴിക്കോട്ട് മരിച്ച തലശേരി സ്വദേശിനിക്ക് നിപ്പയില്ലെന്ന് സ്ഥിരീകരണം 

നിപ്പാ വൈറസ് രോഗലക്ഷണങ്ങളോടെ മരിച്ച രോഗിക്ക് നിപ്പയില്ലെന്ന് സ്ഥിരീകരണം
കോഴിക്കോട്ട് മരിച്ച തലശേരി സ്വദേശിനിക്ക് നിപ്പയില്ലെന്ന് സ്ഥിരീകരണം 

കോഴിക്കോട്: നിപ്പാ വൈറസ് രോഗലക്ഷണങ്ങളോടെ മരിച്ച രോഗിക്ക് നിപ്പയില്ലെന്ന് സ്ഥിരീകരണം. തലശേരി സ്വദേശിനി റോജയാണ് മരിച്ചത്. 
രക്തപരിശോധനയില്‍ നിപ്പാ വൈറസ് ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലായിരുന്നു ചികിത്സ തേടിയിരുന്നത്. 

മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് റോജയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തസാമ്പിള്‍പരിശോധനയില്‍ നിപ്പ വൈറസ് ബാധ നെഗറ്റീവ് ആയിരുന്നു. എന്നാല്‍ ഇന്ന് രാവിലെയോടെ രോഗം മൂര്‍ച്ഛിച്ച് റോജ മരിക്കുകയായിരുന്നു.

നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് വെള്ളിയാഴ്ച വരെ 17പേരാണ് സംസ്ഥാനത്ത് മരിച്ചത്. നിപ്പ വൈറസ് ബാധിതരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന 17 പേര്‍ സൂക്ഷ്മ നീരീക്ഷണത്തിലാണ്. കൂടാതെ വേറെ 1945 ആളുകളും നിരീക്ഷണത്തിലാണ്. അതേസമയം നിപ്പ ബാധ സംശയിച്ച് വെള്ളിയാഴ്ച ആറ് പേരെ കൂടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com