കോഴിക്കോട്ട് സ്‌കൂള്‍ തുറക്കുന്നത് 12 വരെ നീട്ടി, പൊതുപരിപാടികള്‍ മാറ്റിവയ്ക്കാനും തീരുമാനം

കോഴിക്കോട്ട് സ്‌കൂള്‍ തുറക്കുന്നത് 12 വരെ നീട്ടി, പൊതുപരിപാടികള്‍ മാറ്റിവയ്ക്കാനും തീരുമാനം
കോഴിക്കോട്ട് സ്‌കൂള്‍ തുറക്കുന്നത് 12 വരെ നീട്ടി, പൊതുപരിപാടികള്‍ മാറ്റിവയ്ക്കാനും തീരുമാനം

കോഴിക്കോട്: നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ സ്‌കൂള്‍ തുറക്കുന്നതു വീണ്ടും നീട്ടി. ഈ മാസം പന്ത്രണ്ടു വരെയാണ് സകൂള്‍ തുറക്കുന്നത് നീട്ടിയത്. അഞ്ചിന് സ്‌കൂള്‍ തുറക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം.

ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് സ്‌കൂള്‍ തുറക്കുന്നത് 12 വരെ നീട്ടിവയ്ക്കാന്‍ തീരുമാനമായത്. ജില്ലയിലെ പൊതുപരിപാടികള്‍ മാറ്റിവയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. നേരത്തെ മെയ് 31 വരെയാണ് പൊതുപരിപാടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. 

നിപ്പാ വൈറസ് ബാധയുടെ രണ്ടാം വേവ് പ്രകടമായ പശ്ചാത്തലത്തിലാണ് നിയന്ത്രണ നടപടികള്‍ തുടരാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. വയനാട് ജില്ലയിലെ സ്‌കൂളുകള്‍ വെള്ളിയാഴ്ച തുറന്നെങ്കിലും അഞ്ചു വരെ കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 
 
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com