നിപ്പാ: ഓസ്‌ട്രേലിയയില്‍ നിന്ന് മരുന്നെത്തി,ജപ്പാനില്‍ നിന്നും മരുന്ന് കൊണ്ടുവരാനും ശ്രമം 

പതിനേഴുപേരുടെ ജീവനെടുത്ത നിപ്പാ വൈറസ് ബാധയുടെ രണ്ടാംഘട്ടം സ്ഥിരീകരിച്ചതോടെ ഓസ്‌ട്രേലിയയില്‍ നിന്ന് മരുന്നെത്തിച്ചു
നിപ്പാ: ഓസ്‌ട്രേലിയയില്‍ നിന്ന് മരുന്നെത്തി,ജപ്പാനില്‍ നിന്നും മരുന്ന് കൊണ്ടുവരാനും ശ്രമം 

കോഴിക്കോട്: പതിനേഴുപേരുടെ ജീവനെടുത്ത നിപ്പാ വൈറസ് ബാധയുടെ രണ്ടാംഘട്ടം സ്ഥിരീകരിച്ചതോടെ ഓസ്‌ട്രേലിയയില്‍ നിന്ന് മരുന്നെത്തിച്ചു. ഹ്യൂമണ്‍ മോണോ ക്ലോണ്‍ ആന്റിബോഡി എം 102.4 എന്ന മരുന്നാണ് കൊണ്ടുവന്നത്. നിപ്പാ വൈറസിനോട് ഏറെ സാമ്യമുളള ഹെന്‍ഡ്ര വൈറസിനെതിരെ ഓസ്‌ട്രേലിയയില്‍ പ്രയോഗിച്ച മരുന്നാണ് കോഴിക്കോട്ടേക്കെത്തിക്കുന്നത്. ഓസ്‌ട്രേലിയയില്‍ ഈ മരുന്ന് ഫലപ്രദമായിരുന്നു. 

അതേസമയം ജപ്പാനില്‍ നിന്ന് ഫാവിപിരാവിര്‍ എന്ന മരുന്ന് കൊണ്ടുവരാനുളള ശ്രമവും ആരോഗ്യവകുപ്പ് നടത്തുന്നുണ്ട്. ഐസിഎംആറില്‍ നിന്നുളള വിദഗ്ധര്‍ എത്തിയശേഷം മാത്രമായിരിക്കും മരുന്ന് ഉപയോഗിക്കുക. 

നിപ്പാ വൈറസ് രോഗലക്ഷണങ്ങളുള്ള ഒരു രോഗി കൂടി മരിച്ചു. തലശേരി സ്വദേശിനി റോജയാണ് മരിച്ചത്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്ത് നിപ്പാ രോഗലക്ഷണങ്ങളോടുകൂടി മരിച്ചവരുടെ എണ്ണം പതിനെട്ടായി.

മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് റോജയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തസാമ്പിള്‍പരിശോധനയില്‍ നിപ്പാ വൈറസ് ബാധ നെഗറ്റീവ് ആയിരുന്നു. എന്നാല്‍ ഇന്ന് രാവിലെയോടെ രോഗം മൂര്‍ച്ഛിച്ച് റോജ മരണപ്പെടുകയായിരുന്നു.

നിപ്പാ വൈറസ് ബാധയെ തുടര്‍ന്ന് വെള്ളിയാഴ്ച വരെ 17 പേരാണ് സംസ്ഥാനത്ത് മരണപ്പെട്ടത്. നിപ്പ വൈറസ് ബാധിതരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന 17 പേര്‍ സൂക്ഷ്മ നീരീക്ഷണത്തിലാണ്. കൂടാതെ വേറെ 1945 ആളുകളും നിരീക്ഷണത്തിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com