മാധ്യമങ്ങള്‍ക്കെതിരെ വീണ്ടും പിണറായി; ഈ സ്ഥിതി ആപത്കരമെന്ന് പിണറായി

ബിജെപി അനുകൂല പ്രചാരണം നടത്താന്‍ ചില മാധ്യമങ്ങള്‍ കൂട്ട് നില്‍ക്കുന്നു. ആ കെണിയില്‍ വീണ മാധ്യമങ്ങള്‍ പലതുണ്ടെന്നും ഈ സ്ഥിതി ആപത്കരമാണെന്നും പിണറായി
മാധ്യമങ്ങള്‍ക്കെതിരെ വീണ്ടും പിണറായി; ഈ സ്ഥിതി ആപത്കരമെന്ന് പിണറായി

തിരുവനന്തപുരം: ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കാനുളള ബിജെപി- യുഡിഎഫ് നീക്കം പാളിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപി അനുകൂല പ്രചാരണം നടത്താന്‍ ചില മാധ്യമങ്ങള്‍ കൂട്ട് നില്‍ക്കുന്നു. ആ കെണിയില്‍ വീണ മാധ്യമങ്ങള്‍ പലതുണ്ടെന്നും ഈ സ്ഥിതി ആപത്കരമാണെന്നും ചാനല്‍ ചര്‍ച്ചകള്‍ ചെങ്ങന്നൂരില്‍ പ്രതിഫലിച്ചില്ലെന്നും പിണറായി പറഞ്ഞു.


ചാനലുകളിലിരുന്നു കോട്ടിട്ട് വിധികല്‍പ്പിക്കുന്നവരല്ല  ജനങ്ങളാണ് ആത്യന്തിക വിധി കര്‍ത്താക്കളെന്ന് വീണ്ടും തെളിഞ്ഞിരിക്കുകയാണെന്ന് ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പ് വിജയത്തിന് പിന്നാലെ പിണറായി പറഞ്ഞിരുന്നു. വിവാദങ്ങളില്‍ ശ്രദ്ധിക്കാതെ ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിക്കാന്‍ പരിശ്രമിക്കുന്ന സര്‍ക്കാരിന് മുന്നോട്ടുപോകാനുള്ള ഊര്‍ജമാണ് തെരഞ്ഞെടുപ്പ് വിജയമെന്നും പിണറായി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com