വിവാഹിതയായ യുവതിയെ നേരത്തെ വിവാഹം ഉറപ്പിച്ചയാള്‍ തട്ടിക്കൊണ്ടുപോയി

സംഭവത്തില്‍ ഒരു യുവതിയുള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 
വിവാഹിതയായ യുവതിയെ നേരത്തെ വിവാഹം ഉറപ്പിച്ചയാള്‍ തട്ടിക്കൊണ്ടുപോയി

ലുവ: വിവാഹിതയായ യുവതിയെ മൂന്ന് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി. പൊലീസിന്റെ ഇടപെടല്‍ മൂലം രണ്ട് മണിക്കൂറിനുള്ളില്‍ മോചിപ്പിച്ചു. യുവതിയുമായി നേരത്തെ വിവാഹം ഉറപ്പിച്ചിരുന്ന യുവാവാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. കഴിഞ്ഞദിവസം വൈകുന്നേരം ആലുവയിലാണ് സംഭവം. എടത്തല ശാന്തിഗിരി ആശ്രമത്തിന് സമീപം താമസിക്കുന്ന ഇരുപത് വയസുകാരിയെയാണ് തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ ഒരു യുവതിയുള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

യുവതിയുടെ വാപ്പയുടെ സഹോദരി വിജി(35), യുവതിയുമായി നേരത്തേ വിവാഹം ഉറപ്പിച്ചിരുന്ന പെങ്ങാട്ടുശേരി വീട്ടില്‍ മുക്താര്‍(22), കടത്തിക്കൊണ്ടുപോയ വാഹനം ഓടിച്ചിരുന്ന എടത്തല പാലോളി വീട് പോത്ത് തൗഫീക് എന്ന തൗഫീക്(22) എന്നിവരാണ് കേസിലെ പ്രധാന പ്രതികള്‍. തട്ടിക്കൊണ്ടുപോയ വാഹനം കണ്ടെടുത്തിട്ടില്ല.

രണ്ട് മാസം മുന്‍പാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. ഭര്‍ത്താവിനൊപ്പം താമസിച്ചിരുന്ന യുവതിയെ വല്ല്യുമ്മക്ക് സുഖമില്ലെന്ന് പറഞ്ഞ് അമ്മായി ഷിജിയാണ് ആലുവ ജില്ലാ ആശുപത്രിയിലേക്ക് വിളിച്ചു വരുത്തിയത്. തുടര്‍ന്ന് ഭര്‍ത്താവിന്റെ ജ്യേഷ്ഠനും ഭാര്യക്കുമൊപ്പം ആശുപത്രിയിലെത്തി സംസാരിച്ചുകൊണ്ടിരുന്ന യുവതിയെ കാറിലേക്ക് ഷിജി വലിച്ച് കയറ്റുകയായിരുന്നു. 

കൂടെയുണ്ടായിരുന്നവര്‍ തടയാന്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി ആദ്യം ഷിജിയെ വാഴക്കുളത്തുള്ള വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു. മറ്റൊരു സംഘം പൊലീസുകാര്‍ യുവതി സഞ്ചരിച്ചിരുന്ന വാഹനത്തെയും പിന്തുടരുന്നുണ്ടായിരുന്നു. പൊലീസ് തങ്ങളുടെ പിറകെയുണ്ടെന്ന് മനസിലാക്കിയ മുക്താര്‍ തിരികെയെത്തി കീഴടങ്ങുകയായിരുന്നു. 

എടത്തലയില്‍ വെച്ച് മുക്താറിനെ ഇറക്കിവിട്ടശേഷം കാറുമായി തൗഫീക് കടന്നു കളഞ്ഞു. മുക്താറിനെയും യുവതിയെയും പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. തൗഫീക്കിനെ പിന്നീട് എടയപ്പുറത്തു നിന്ന് പിടികൂടി. ടിപ്പര്‍ ലോറി ഡ്രൈവറാണ് മുക്താര്‍. തൗഫീക് നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ്. യുവതിയെ തട്ടിക്കൊണ്ടുപോയതിന് മൂന്നുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവരെ കോടതിയില്‍ ഹാജരാക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com