സമുദായ വോട്ടുകള്‍ നേടുന്നതില്‍ സിപിഎമ്മിനെ കണ്ടുപഠിക്കണം; ബിഡിജെഎസിനെ പിണക്കിയത് തിരിച്ചടിയായെന്ന് ശ്രീധരന്‍പിള്ള

ബിഡിജെഎസിന്റെ വോട്ടിനൊപ്പം എസ്എന്‍ഡിപിയുടെ പിന്തുണയും ലഭിച്ചിരുന്നെങ്കില്‍ 50000 വോട്ടെങ്കിലും ബിജെപിക്ക് ലഭിക്കുമായിരുന്നു -  സമുദായ സംഘടനകളെ ഒപ്പം നിര്‍ത്തുന്നതില്‍ സിപിഎമ്മിനെ കണ്ട് പഠിക്കണം
സമുദായ വോട്ടുകള്‍ നേടുന്നതില്‍ സിപിഎമ്മിനെ കണ്ടുപഠിക്കണം; ബിഡിജെഎസിനെ പിണക്കിയത് തിരിച്ചടിയായെന്ന് ശ്രീധരന്‍പിള്ള

കോഴിക്കോട്: ചെങ്ങന്നുര്‍ ഉപതെരഞ്ഞടുപ്പിലെ തോല്‍വിക്ക് പിന്നാലെ ബിജെപി കേന്ദ്രനേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പാര്‍ട്ടി സ്ഥാനാര്‍ത്ഥി പിഎസ് ശ്രീധരന്‍പിള്ള. ബിഡിജെഎസിനെ പിണക്കിയതാണ് ചെങ്ങന്നൂരില്‍ വലിയ തിരിച്ചടിയായതെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. അവര്‍ക്ക് കേന്ദ്രനേതൃത്വം വാഗ്ദാനം ചെയ്ത പദവികള്‍ കൊടുക്കാതിരുന്നത് തെരഞ്ഞടുപ്പില്‍ പ്രതിഫലിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിഡിജെഎസിന്റെ വോട്ടിനൊപ്പം എസ്എന്‍ഡിപിയുടെ പിന്തുണയും ലഭിച്ചിരുന്നെങ്കില്‍ 50000 വോട്ടെങ്കിലും ബിജെപിക്ക് ലഭിക്കുമായിരുന്നു. നായര്‍ വോട്ട് ലഭിച്ചു. എന്നാല്‍ എസ്എന്‍ഡിപി വോട്ടുകള്‍ സിപിഎമ്മിനൊപ്പമായിരുന്നെന്നും, സമുദായ സംഘടനകളെ ഒപ്പം നിര്‍ത്തുന്നതില്‍ സിപിഎമ്മിനെ കണ്ട് പഠിക്കണമെന്നും ശ്രീധരന്‍പ്പിള്ള പറഞ്ഞു.

ബിഡിജെസിന്റെ കാര്യം പാര്‍ട്ടി നേതൃത്വം ഗൗരവമായി എടുത്തില്ല. ഓരോ സമുദായത്തിനും അതിന്റെതായ താത്പര്യമുണ്ട്. അവരെ വേദനിപ്പിക്കുന്നതിന് പകരം ഉള്‍ക്കൊണ്ടുവേണം രാഷ്ട്രീയപ്രവര്‍ത്തനം നടത്താന്‍. എന്നാല്‍ എല്ലാവര്‍ക്കും ഇത് മനസിലാകാതെ പോയി. അതേസമയം തെരഞ്ഞടുപ്പ് സമയത്ത് തന്നെ കേന്ദ്രസര്‍ക്കാര്‍ ഗവര്‍ണര്‍ പദവി ബിജെപി നേതാവിന് നല്‍കിയതും ബിഡിജെഎസ് പ്രവര്‍ത്തകര്‍ക്കിടയില്‍ അസംതൃപ്തിക്ക് കാരണമായി. തെരഞ്ഞടുപ്പ് കഴിഞ്ഞതിന് പിന്നാലെ തോല്‍വി ഉറപ്പാക്കിയിരുന്നെന്നും അതുകൊണ്ടാണ് വലിയ അവകാശവാദം ഒന്നും ഉന്നയിക്കാതിരുന്നതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. എല്ലാ പരിവാര്‍ സംഘടനകളെയും ഉള്‍ക്കൊള്ളുന്ന പുതിയ ഒരാള്‍ ബിജെപിയുടെ പ്രസിഡന്റായി ചുമതലയേല്‍ക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com