സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയിട്ടും ശമ്പളം കൂട്ടുന്നില്ല; കിംസ് ആശുപത്രി നഴ്‌സുമാര്‍ ഇന്നുമുതല്‍ സമരത്തിന്

നഴ്‌സുമാരുടെ മിനിമം വേതനം പരിഷ്‌കരിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം നടപ്പാക്കണം എന്നാവശ്യപ്പെട്ട് തിരുവനന്തപുരം കിംസ് ആശുപത്രിയിലെ നഴ്‌സുമാര്‍ സമരത്തിലേക്ക്
സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയിട്ടും ശമ്പളം കൂട്ടുന്നില്ല; കിംസ് ആശുപത്രി നഴ്‌സുമാര്‍ ഇന്നുമുതല്‍ സമരത്തിന്


തിരുവനന്തപുരം:  നഴ്‌സുമാരുടെ മിനിമം വേതനം പരിഷ്‌കരിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം നടപ്പാക്കണം എന്നാവശ്യപ്പെട്ട് തിരുവനന്തപുരം കിംസ് ആശുപത്രിയിലെ നഴ്‌സുമാര്‍ സമരത്തിലേക്ക്. ഇന്ന് അര്‍ധരാത്രിമുതല്‍ സമരമാരംഭിക്കും. തീവ്ര പരിചരണവിഭാഗവും അത്യാഹിത വിഭാഗവും പ്രവത്തിക്കും. 

നഴ്‌സുമാരുടെ മിനിമം വേതനം പരിഷ്‌കരിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. മിനിമം വേതനം 20000രൂപയാക്കി വര്‍ധിപ്പിച്ചാണ് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. എന്നാല്‍ വിജ്ഞാപമനിറക്കി ഒരുമാസം കഴിഞ്ഞിട്ടും ആശുപത്രി മാനേജ്‌മെന്റ് ശമ്പളം കൂട്ടിനല്‍കാന്‍ തയ്യാറാകാചിരിക്കുന്നതു കൊണ്ടാണ് നഴ്‌സുമാര്‍ വീണ്ടും സമരത്തിനിറങ്ങുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com