അഞ്ച് ജില്ലകളില്‍ വ്യാഴാഴ്ചവരെ കനത്ത മഴ; ജാഗ്രതാ നിര്‍ദേശം: മത്സ്യത്തൊഴിലാളികള്‍ കടലില്‍പ്പോകരുത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd June 2018 09:11 PM  |  

Last Updated: 03rd June 2018 09:11 PM  |   A+A-   |  

 

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ വ്യാഴാഴ്ച വരെ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഇടിയോടുകൂടിയ മഴയ്ക്കും കാറ്റിനും സാദ്ധ്യതയുണ്ട്.

തീരദേശത്ത് പടിഞ്ഞാറന്‍ ദിശയിലേക്ക് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാനിടയുണ്ട്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.