മാണിക്ക് പിന്നാലെ പോകേണ്ട സാഹചര്യമില്ല; എസ്എന്‍ഡിപിയുമായി അടുത്ത ബന്ധം; ബിഡിജെഎസിനെ അംഗീകരിക്കാനാവില്ലെന്ന് കോടിയേരി
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd June 2018 04:19 PM |
Last Updated: 03rd June 2018 04:19 PM | A+A A- |

തിരുവനന്തപുരം: കെഎം മാണിയെ പിന്നാലെ പോകേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചെങ്ങന്നൂരില്‍ എസ്എന്‍ഡിപി സ്വീകരിച്ച മാതൃക നല്ലതായിരുന്നു. ബിഡിജെഎസും എസ്എന്‍ഡിപിയും രണ്ട് രണ്ടാണ്. ബിഡിജെഎസ് ബിജെപി ഉണ്ടാക്കിയ പാര്‍ട്ടിയാണെന്നും കോടിയേരി പറഞ്ഞു
സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ പാര്‍ട്ടി സംസ്ഥാന കമ്മറ്റി സെക്രട്ടറിയേറ്റിനെ ചമുതലപ്പെടുത്തി. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുമെന്ന് കോടിയേരി പറഞ്ഞു.
പ്രത്യേക രാഷ്ട്രീയ പശ്ചാത്തലത്തിലായിരുന്നു ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പ് ത്രിപുരയില്‍ ബിജെപി ജയിച്ചതോടെ കേരളമാണ് അടുത്ത ലക്ഷ്യം കേരളമാണെന്ന് ബിജെപി നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. അതിന്റെ ആദ്യപടിയാണ് ചെങ്ങന്നൂര്‍ എന്നായിരുന്നു ബിജെപിയുടെ പ്രചാരണം. അതിന് തടയിടാന്‍ എല്‍ഡിഎഫിന് കഴിഞ്ഞു എന്നതാണ് ചെങ്ങന്നൂര്‍ തെരഞ്ഞടുപ്പിന്റെ പ്രത്യേകതയെന്നും കോടിയേരി പറഞ്ഞു