മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും ഇടയില്‍ മറ്റൊരു ആഭ്യന്തരമന്ത്രി വേണ്ട: സെന്‍കുമാര്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd June 2018 11:18 AM  |  

Last Updated: 03rd June 2018 11:18 AM  |   A+A-   |  

senkumar_1

തിരുവനന്തപുരം: അധിക സുരക്ഷ ഒരുക്കി മുഖ്യമന്ത്രിയെ ജനങ്ങളില്‍ നിന്ന് അകറ്റരുതെന്നും കൂടുതല്‍ സുരക്ഷ ഒരുക്കുന്ന പൊലീസ് ഉന്നതരെ സൂക്ഷിക്കണമെന്നും മുന്‍ ഡിജിപി ടി പി സെന്‍കുമാറിന്റെ മുന്നറിയിപ്പ്. മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും ഇടയില്‍ മറ്റൊരു ആഭ്യന്തരമന്ത്രി വേണ്ട. എസ്‌ഐ മുതല്‍ ഡിജിപി വരെയുള്ളവര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിനുള്ള സാഹചര്യം ഒരുക്കണമെന്നും സെന്‍കുമാര്‍ അഭിപ്രായപ്പെട്ടു.  മുഖ്യമന്ത്രി വിളിച്ചുകൂട്ടിയ മുന്‍ ഡിജിപിമാരുടെ യോഗത്തിലാണു സെന്‍കുമാര്‍ തന്റെ അഭിപ്രായങ്ങള്‍ തുറന്നുപറഞ്ഞത്. പരാമര്‍ശങ്ങള്‍ അടങ്ങിയ കത്ത് അദ്ദേഹം മുഖ്യമന്ത്രിക്ക് നല്‍കി. 

പൊലീസ് ഉദ്യോഗസ്ഥരുടെ തന്ത്രം മുഖ്യമന്ത്രി തിരിച്ചറിയണം സ്റ്റേഷനുകളിലെ അസോസിയേഷന്‍ ഭരണം അവസാനിപ്പിച്ചില്ലെങ്കില്‍ പൊലീസ് തന്നെ ഇല്ലാകതാകും. ഐപിഎസിലെ അഴിമതിക്കാരെ പ്രധാന സ്ഥലങ്ങളില്‍ നിന്ന് അകറ്റി നിറുത്തണം, സെന്‍കുമാര്‍ അഭിപ്രായപ്പെട്ടു. 

ടി ബ്രാഞ്ചില്‍ പൊലീസ് മേധാവിക്കുപോലും ഇടപെടാനാകാത്ത അവസ്ഥയാണെന്നും സെന്‍കുമാര്‍ മുഖ്യമന്ത്രിയോട് പറഞ്ഞു. ആംബുലന്‍സ് ഫയര്‍ എന്‍ജിന്‍ തുടങ്ങിയവ മുഖ്യമന്ത്രിക്കു പിന്നാലെ ഓടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.