മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ലീലാ മേനോന്‍ അന്തരിച്ചു
By സമകാലികമലയാളം ഡെസ്‌ക് | Published: 03rd June 2018 09:18 PM |
Last Updated: 03rd June 2018 09:38 PM | A+A A- |

കൊച്ചി: പ്രമുഖ മാധ്യമ പ്രവര്‍ത്തക ലീലാ മേനോന്‍ അന്തരിച്ചു. കൊച്ചിയില്‍ വെച്ചായിരുന്നു അന്ത്യം. 86 വയസായിരുന്നു. ഇന്ത്യന്‍ എക്‌സ് പ്രസ്, ജന്മഭൂമി തുടങ്ങിയ നിരവധി പത്രങ്ങളിലും ജോലി ചെയ്തിരുന്നു. കേരളത്തിലെ ആദ്യകാല വനിതാപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു ലീലാ മേനോന്‍
ഔട്ട്‌ലുക്ക്, ദ ഹിന്ദു, വനിത, മാധ്യമം, മലയാളം, മുതലായവയില്‍ കോളമിസ്റ്റ് ആയിരുന്നു. ജന്മഭൂമി പത്രത്തിന്റെ എഡിറ്ററായും പ്രവര്‍ത്തിച്ചിരുന്നു. നിലയ്ക്കാത്ത സിംഫണി എന്ന പേരില്‍ ആത്മകഥയും, ഹൃദയപൂര്‍വം എന്നപേരില്‍ ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1932 നവംബര്‍ 10 ന് എറണാകുളം ജില്ലയില്‍ പെരുമ്പാവൂരിനു സമീപം വെങ്ങോല എന്ന ഗ്രാമത്തില്‍ ജനനം. പാലക്കാട്ട് നീലകണ്ഠന്‍ കര്‍ത്താവിന്റെയും തുമ്മാരുകുടി ജാനകിയമ്മയുടെയും ഇളയ മകള്‍. വെങ്ങോല െ്രെപമറി സ്‌കൂള്‍, പെരുമ്പാവൂര്‍ ബോയ്‌സ് ഹൈസ്‌കൂള്‍, നൈസാം കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1948 ല്‍ പോസ്‌റ്റോഫീസില്‍ ക്ലര്‍ക്കായി പിന്നെ ടെലഗ്രാഫിസ്റ്റായി 1978 വരെ ജോലി ചെയ്തു. 1978 മുതല്‍ പത്രപ്രവര്‍ത്തനരംഗത്തെത്തിയ ലീലാമേനോന്‍ കേരളത്തിലെ ആദ്യകാല വനിതാ മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു.
2007ല്‍ പുറത്തിറങ്ങിയ നിലയ്ക്കാത്ത സിംഫണി എന്ന ആത്മകഥയും ഹൃദയപൂര്‍വം എന്നപേരില്‍ ലേഖന സമാഹാവുമാണ് പ്രസിദ്ധീകരിച്ച കൃതികള്‍. ഒട്ടേറെ സ്ത്രീ പ്രശ്‌നങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നതായിരുന്നു ലീലാ മോനോന്റെ നിലയ്ക്കാത്ത സിംഫണി എന്ന പുസ്തകം. അവരുടെ പത്ര പ്രവര്‍ത്തന ജീവിതവുമായി ബന്ധപ്പെട്ട് ഒട്ടേറെ ജീവിതപ്രശ്‌നങ്ങള്‍ കണ്ടെത്താനും അവയെ ജനങ്ങളിലെത്തിക്കാനും പുസ്തകത്തിലുടെ അവര്‍ക്ക് കഴിഞ്ഞു. വെയിലിലല്ല തീയിലും വാടാത്ത അസാധാരണ വ്യക്തിത്വത്തിനുടമയാണ് ലീലാമേനോന്‍ എന്ന് ഒരിക്കല്‍ സുഗതകുമാരി അഭിപ്രായപ്പെട്ടിരുന്നു