'എത്ര രൂപയാണ് കൈക്കൂലി വാങ്ങിയത് എന്നുപോലും അറിയില്ലേ?' അന്വേഷണ സംഘത്തെ വിമര്‍ശിച്ച് കോടതി

പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം അനുവദിച്ചു
'എത്ര രൂപയാണ് കൈക്കൂലി വാങ്ങിയത് എന്നുപോലും അറിയില്ലേ?' അന്വേഷണ സംഘത്തെ വിമര്‍ശിച്ച് കോടതി

കോട്ടയം; കെവിന്‍ വധവുമായി ബന്ധപ്പെട്ട പൊലീസുകാരുടെ കൈക്കൂലിക്കേസില്‍ അന്വേഷണ സംഘത്തെ രൂക്ഷമായി വിമര്‍ശിച്ച് കോടതി. പ്രതികളായ പൊലീസുകാര്‍ക്കെതിരേ വേണ്ടത്ര തെളിവു ഹാജരാക്കാത്തതാണ് കോടതിയുടെ വിമര്‍ശനത്തിന് കാരണമായത്. ഇരുവരെയും കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണ സംഘത്തിന്റെ അപേക്ഷ തള്ളിയ ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പൊലീസുകാര്‍ക്കു ജാമ്യം നല്‍കിയിരുന്നു.

കൈക്കൂലി വാങ്ങി എന്ന് വാക്കാല്‍ പറയുന്നതല്ലാതെ എത്ര രൂപയാണ് വാങ്ങിയതെന്നു പോലും വ്യക്തമാക്കിയിട്ടില്ല. സാക്ഷികളുടെ വിവരങ്ങള്‍ നല്‍കാത്തതിനെതിരേയും കോടതി രംഗത്തെത്തി. പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ കോടതിയില്‍ കൊണ്ടുവരാതെ കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചതിനെയും കോടതി വിമര്‍ശിച്ചു.

പണം വാങ്ങി കെവിനെ തട്ടിക്കൊണ്ടുപോകാന്‍ സഹായിച്ചുവെന്നാണ് പൊലീസുകാര്‍ക്കെതിരെയുള്ള ആരോപണം. കെവിന്റെ ഭാര്യ സഹോദരന്‍ സാനു ചാക്കോയുടെ കൈയില്‍ നിന്നും കൈക്കൂലി വാങ്ങിയതിനാണ് ഗാന്ധിനഗര്‍ സ്‌റ്റേഷനിലെ എഎസ്‌ഐ ടി.എം. ബിജുവിനെയും സിവില്‍ പൊലീസ് ഓഫിസര്‍ എം.എന്‍. അജയകുമാറിനെയും അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് കൈക്കൂലിപണം കണ്ടെത്തുന്നതിനാണ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com