ക്ഷേത്രത്തിനെതിരെ വാര്‍ത്ത കൊടുത്തു; ജനം ടിവി ബ്യൂറോയ്ക്ക് നേരെ ആര്‍എസ്എസ് ആക്രമണം (വീഡിയോ)

ക്ഷേത്രത്തിനെതിരെ തെറ്റായ വാര്‍ത്ത കൊടുത്തുവെന്ന് ആരോപിച്ച് കൊച്ചി ജനം ടിവി ബ്യൂറോയ്ക്ക് നേരെ ആക്രമണം - ഞങ്ങളും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ എന്ന് പറഞ്ഞായിരുന്നു ആക്രമണം
ക്ഷേത്രത്തിനെതിരെ വാര്‍ത്ത കൊടുത്തു; ജനം ടിവി ബ്യൂറോയ്ക്ക് നേരെ ആര്‍എസ്എസ് ആക്രമണം (വീഡിയോ)

കൊച്ചി: ജനം ടി വിയുടെ കൊച്ചി ബ്യൂറോയ്ക്ക് നേരെ ആക്രമണം. ക്ഷേത്രത്തിനെതിരെ തെറ്റായ വാര്‍ത്ത കൊടുത്തുവെന്നാരോപിച്ചായിരുന്നു ഒരു കൂട്ടം ആളുകള്‍ ബ്യൂറോയിലെത്തിയത്.  ഞങ്ങളും ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് പറഞ്ഞായിരുന്നു ചാനല്‍ റിപ്പോര്‍ട്ടര്‍ ശ്രീകാന്തിനെ ആക്രമിച്ചത്. 

ബ്യൂറോയിലെ ടിവി, ലാപ്‌ടോപ്, ക്യാമറ എന്നിവ തകര്‍ക്കാന്‍ അക്രമിസംഘം  ശ്രമിച്ചതായും ആരോപണമുണ്ട്. ക്ഷേത്ര പുനരുദ്ധാരണത്തിലെ ക്രമക്കേട് വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് ചുണ്ടിക്കാട്ടിയായിരുന്നു അക്രമണം. പള്ളുരുത്തി അഴകിയകാവ് ക്ഷേത്രം ഭാരവാഹികളുടെ നേതൃത്വത്തിലായിന്നു ആക്രമണം. 

സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.അതേസമയം, ജനം ടി വി ബ്യൂറോ ഓഫീസില്‍ കയറി ആക്രമം സംഭവത്തില്‍ എറണാകുളം പ്രസ്സ് ക്ലബ്ബ് പ്രതിഷേധം രേഖപ്പെടുത്തി. ഇത് ജനാധിപത്യത്തിന് തന്നെ ഭീഷണിയാണ്. കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ പൊലീസ് അധികാരികള്‍ തയ്യാറാകണമെന്നും പ്രസ് ക്ലബ് ഭാരവാഹികള്‍ പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com