നിപ്പാ: മരുന്നുണ്ടെന്ന ഹോമിയോ ഡോക്ടര്‍മാരുടെ അവകാശവാദം സര്‍ക്കാര്‍ തളളി; മരുന്നുളള കാര്യം അറിയില്ല

നിപ്പാ വൈറസ് ബാധയ്ക്ക് പ്രതിരോധ മരുന്നുണ്ടെന്ന ഹോമിയോ ഡോക്ടര്‍മാരുടെ അവകാശവാദം സര്‍ക്കാര്‍ തളളി
നിപ്പാ: മരുന്നുണ്ടെന്ന ഹോമിയോ ഡോക്ടര്‍മാരുടെ അവകാശവാദം സര്‍ക്കാര്‍ തളളി; മരുന്നുളള കാര്യം അറിയില്ല

കോഴിക്കോട്:  നിപ്പാ വൈറസ് ബാധയ്ക്ക് പ്രതിരോധ മരുന്നുണ്ടെന്ന ഹോമിയോ ഡോക്ടര്‍മാരുടെ അവകാശവാദം സര്‍ക്കാര്‍ തളളി. മരുന്നുളള കാര്യം സര്‍ക്കാരിനെ ഇതുവരെ ഹോമിയോ ഡോക്ടര്‍മാര്‍ അറിയിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍ പറഞ്ഞു.

ഹോമിയോയില്‍ നിപ്പയ്ക്ക് പ്രതിരോധമരുന്നുളളതായി ആരോഗ്യവകുപ്പിന് അറിയില്ല. മരുന്നിനെക്കുറിച്ച് കേട്ടിട്ടുമില്ല. അങ്ങനെയൊന്നുണ്ടെങ്കില്‍ അത് പരിശോധിച്ചു നോക്കിയതിന് ശേഷമേ നല്‍കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. നിപ്പാ വൈറസിനെതിരെ ഹോമിയോപതിയില്‍ മരുന്നുണ്ടെന്ന അവകാശവാദവുമായി ഹോമിയോ ഡോക്ടര്‍മാര്‍ രംഗത്തുവന്നിരുന്നു. നിപ്പാ വൈറസ് ബാധിച്ച രോഗികളെ ചികിത്സിക്കാന്‍ അനുവദിക്കണമെന്നും ഇന്ത്യന്‍ ഹോമിയോപതിക് മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ പ്രതികരണം. 

നിപ്പയുടെ രണ്ടാംഘട്ടത്തെ കുറിച്ച് ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി അറിയിച്ചു. രണ്ടാംഘട്ടം നിയന്ത്രണ വിധേയമാണ്. നിപ നിവാരണ പ്രവര്‍ത്തനങ്ങള്‍ തടസങ്ങളില്ലാതെ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com