നിപ്പാ: ഹയര്‍സെക്കന്ററി സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മാറ്റി

നിപ്പാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജൂണ്‍ അഞ്ച് ചൊവ്വാഴ്ച ആരംഭിക്കേണ്ട ഇക്കൊല്ലത്തെ സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജൂണ്‍ 12ലേക്കു മാറ്റിവച്ചതായി ഹയര്‍സെക്കന്‍ഡറി വകുപ്പ് അറിയിച്ചു
നിപ്പാ: ഹയര്‍സെക്കന്ററി സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: നിപ്പാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജൂണ്‍ അഞ്ച് ചൊവ്വാഴ്ച ആരംഭിക്കേണ്ട ഇക്കൊല്ലത്തെ സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജൂണ്‍ 12ലേക്കു മാറ്റിവച്ചതായി ഹയര്‍സെക്കന്‍ഡറി വകുപ്പ് അറിയിച്ചു.

കോഴിക്കോട്, മലപ്പുറം ജില്ലകളിലെ നിപ്പാ വൈറസ് ഭീഷണിയെ തുടര്‍ന്നാണ് മാറ്റം. പുതുക്കിയ എക്‌സാം ടൈംടേബിള്‍ ഹയര്‍ സെക്കന്ററിയുടെ വെബ്‌സൈറ്റില്‍ പിന്നീട് ലഭ്യമാകും.

നിപ്പാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കമ്പനി/ കോര്‍പറേഷന്‍ അസിസ്റ്റന്റ് ഉള്‍പ്പെടെയുള്ള നിരവധി പരീക്ഷകള്‍ പി എസ് സി മാറ്റിവച്ചിരുന്നു. വിവിധ സര്‍വകലാശാലകള്‍ നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com