പ്രതിസന്ധി ഘട്ടത്തിൽ പാർട്ടിയെ തിരിഞ്ഞുകൊത്തുന്ന അല്‍പ്പന്‍; കെ മുരളീധരനെതിരെ കെപിസിസി സെക്രട്ടറിമാര്‍

നേതാക്കളെ അപമാനിക്കുന്ന മുരളീധരന്റെ നടപടികള്‍ അവസാനിപ്പിക്കണം - ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പില്‍ പൈലറ്റ് വാഹനം ഇല്ലാത്തതിനാല്‍ തെരഞ്ഞടുപ്പ് പ്രചാരണരംഗത്തുനിന്നും വിട്ടുനിന്നു ആളാണ് മുരളീധരന്‍
പ്രതിസന്ധി ഘട്ടത്തിൽ പാർട്ടിയെ തിരിഞ്ഞുകൊത്തുന്ന അല്‍പ്പന്‍; കെ മുരളീധരനെതിരെ കെപിസിസി സെക്രട്ടറിമാര്‍

തിരുവനന്തപുരം: കെ മുരളീധരനെതിരെ കെപിസിസി സെക്രട്ടറിമാര്‍ രംഗത്ത്. പാര്‍ട്ടിയെ തിരിഞ്ഞുകൊത്തുന്ന അല്‍പ്പനാണ് കെ മുരളീധരനെന്ന് കെപിസിസി സെക്രട്ടറിമാരായ ഐ ഗ്രൂപ്പ് നേതാക്കള്‍. പഴകുളം മധു, എംഎം നസീര്‍, ജ്യോതികുമാര്‍ ചാമക്കാല എന്നിവരാണ് കെ മുരളീധരനെതിരെ രംഗത്തെത്തിയത്‌. നേതാക്കളെ അപമാനിക്കുന്ന മുരളീധരന്റെ നടപടികള്‍ അവസാനിപ്പിക്കണമെന്നും നേതാക്കന്‍മാര്‍ ആവശ്യപ്പെട്ടു

ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പില്‍ പൈലറ്റ് വാഹനം ഇല്ലാത്തതിനാല്‍ തെരഞ്ഞടുപ്പ് പ്രചാരണരംഗത്തുനിന്നും വി്ട്ടുനിന്ന ആളാണ് മുരളീധരന്‍. കെപിസിസി പ്രസിഡന്റായിരിക്കെ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ച ആളാണ് കെ മുരളീധരന്‍ എന്നത് ഓര്‍ക്കണമെന്നും കെപിസിസി സെക്രട്ടറിമാര്‍ പറഞ്ഞു.

രാജ്യസഭാ തെരഞ്ഞടുപ്പിൽ പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്നാവശ്യവുമായി പാർട്ടിയിലെ യുവനിര രം​ഗത്തെത്തിയിരുന്നു. ഇതിനെതിരെ കെ മുരളീധരൻ രം​ഗത്തെത്തിയിരുന്നു.രാജ്യസഭ സ്ഥാനാർഥിയെ നിശ്ചയിക്കേണ്ടത് ഹൈകമാൻഡ് ആണെന്നും പ്രായം അയോഗത്യയായി കണക്കാക്കാനാകില്ലെന്നുമായിരുന്നു മുരളിയുടെ പ്രതികരണം. പ്രായത്തി​​െൻറ പേരിൽ ആരെയും വിലകുറച്ച്​ ചിത്രീകരിക്കരുത്​. കാര്യങ്ങൾ ചെയ്യാനുള്ള പ്രാപ്​തിയാണ് പ്രധാനം.​ രാജ്യസഭയിൽ മുതിർന്നവരാണ് നല്ലതെന്നും മുരളീധരൻ ​ പറഞ്ഞു. 

കുര്യൻ യോഗ്യനാണോ എന്നത് ഹൈകമാൻഡ് വിലയിരുത്തട്ടെ. സഭയിലെ പ്രകടനം രാഹുൽ ഗാന്ധിക്ക് നേരിട്ടറിയാമല്ലോ. സ്ഥിരമായി ഒരു സീറ്റിൽ ജയിക്കുന്നത് ഒരു കുറ്റമല്ല. പ്രശ്നം നേതൃത്വത്തി​േൻറതല്ലെന്നും കീഴ്ഘടകങ്ങളിലാണെന്നും മുരളീധരൻ പ്രതികരിച്ചു. 

ലീഡറുമായി ബന്ധപ്പെട്ട വിമർശം ദൗർഭാഗ്യകരമാണ്​. ചെങ്ങന്നൂർ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തത്​ കൊണ്ട്​ മാത്രം കാര്യമില്ല. നേമത്തെ തോൽവിയെക്കുറിച്ച് വി.ഡി സതീശൻ നൽകിയ റിപ്പോർട്ടിന് വില കൽപ്പിച്ചിരുന്നെങ്കിൽ ചെങ്ങന്നൂരിൽ ന്യൂനപക്ഷങ്ങൾ കൈവിടുന്ന നിലയുണ്ടാകുമായിരുന്നില്ലെന്നും മുരളി തുറന്നടിച്ചു. കരുണാകരന്‍ പാര്‍ട്ടിവിട്ടപ്പോള്‍ പോലും കോണ്‍ഗ്രസ് തകര്‍ന്നപ്പോൾ പാർട്ടിയെ രക്ഷിച്ചത് രമേശ് ചെന്നിത്തലയാണെന്നും ഐ ​ഗ്രൂപ്പ് നേതാക്കൾ പറയുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com