കെപിസിസി: മുല്ലപ്പള്ളി മുന്നില്‍;കെ.മുരളീധരന്‍ യുഡിഎഫ് കണ്‍വീനറായേക്കും; ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 04th June 2018 12:27 PM  |  

Last Updated: 04th June 2018 12:27 PM  |   A+A-   |  

 

ന്യൂഡല്‍ഹി: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് മുതിര്‍ന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പേര് ഹൈക്കമാന്റിന്റെ പരിഗണനയിലെന്ന് സൂചന. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് വട്ടിയൂര്‍ക്കാവ് എംഎല്‍എ കെ. മുരളീധരന്റെ പേരും പരിഗണനയിലുണ്ടെന്ന് വിവരങ്ങള്‍ ലഭിക്കുന്നു. സാമൂദായിക സംഘടനകളെക്കാള്‍ ഘടകക്ഷികള്‍ക്ക് സ്വീകാര്യനായ ഒരു നേതാവ് കണ്‍വീനര്‍ സ്ഥാനത്തേക്ക് വരണം എന്ന അഭിപ്രായമാണ് മുരളീധരന് സാധ്യതയേറാന്‍ കാരണം എന്നറിയുന്നു. കണ്‍വീനര്‍ സ്ഥാനത്ത് തുടരാന്‍ തനിക്ക് ഇപ്പോഴും പ്രപ്തിയുണ്ടെന്ന് പി.പി തങ്കച്ചന്‍   കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 

പി.ജെ കുര്യനെതിരെയുള്ള യുവനേതാക്കളുട വിമര്‍ശനം ഗൗരവമുള്ളതാണെന്നും ഹൈക്കമാന്റ് വിലയിരുത്തി. കുര്യന്റെ പ്രവര്‍ത്തനങ്ങളില്‍ ദേശീയ നേതാക്കളും എതിര്‍പ്പ് രേഖപ്പെടുത്തി. പി. ജെകുര്യനെ മാറ്റിനിര്‍ത്തി പുതുതലമുറയ്ക്ക് രാജ്യസഭയില്‍ അവസരം നല്‍കണമെന്ന വി.ടി ബല്‍റാം ഉള്‍പ്പെടയുള്ള യുവനിരയുടെ ആവശ്യം വിവാദമായിരുന്നു.