തീയേറ്റര്‍ പീഡനം: എസ്‌ഐയെ അറസ്റ്റുചെയ്യുമെന്ന് എസ് പി

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 04th June 2018 09:09 PM  |  

Last Updated: 04th June 2018 09:12 PM  |   A+A-   |  

1526191073-989562357_theaterrape

 

കൊച്ചി: പത്തുവയസ്സുകാരിയെ തീയേറ്ററില്‍ വെച്ച് പീഡിപ്പിച്ച സംഭവത്തില്‍ കേസെടുക്കാന്‍ കാലതാമസം വരുത്തിയ ചങ്ങരംകുളം എസ്‌ഐ കെ.ജി. ബേബിയെ അറസ്റ്റ്  ചെയ്യുമെന്ന് എസ്പി പ്രതീഷ്. സംഭവം അറിയിക്കാന്‍ വൈകിയതിന് പിന്നാലെ തീയേറ്റര്‍ ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് എസ്‌ഐയെ അറസ്റ്റ് ചെയ്യുമെന്ന് എസ് പി അഭിപ്രായപ്പെട്ടത്. അതേസമയം തീയേറ്റര്‍ ഉടമക്കെതിരെ കേസെടുത്ത സംഭവത്തില്‍ മുഖ്യമന്ത്രി ഡിജിപിയോട് വിശദീകരണം തേടിയിട്ടുണ്ട്. 

സംഭവത്തെ തുടര്‍ന്ന സസ്‌പെന്‍ഷനിലായ ചങ്ങരംകുളം എസ് ഐ കെ ജി ബേബിക്കെതിരെ  പോക്‌സോ വകുപ്പ്‌ചേര്‍ത്ത് പൊലീസ് കേസെടുത്തിരുന്നു. കുട്ടിയെ തിയേറ്ററിനുള്ളില്‍ വച്ചു പീഡനത്തിരയാക്കുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ സഹിതം ഏപ്രില്‍ 26ന് പരാതി കിട്ടിയിട്ടും എസ് ഐ കേസെടുത്തിരുന്നില്ല. പീഡന വിവരം അറിഞ്ഞിട്ടും യഥാസമയം നിയമനടപടികള്‍ സ്വീകരിക്കാതിരുന്നതിനാണ് കേസ്.  

ഡി ജി പി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശപ്രകാരമാണ് കേസെടുത്തത്. എസ്‌ഐ യെ നേരത്തെ തന്നെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. അതേസമയം, കേസ് അന്വേഷണത്തിലെ വീഴ്ചയുടെ ഉത്തരവാദിത്തം മുഴുവന്‍ എസ്‌ഐ യുടെ തലയില്‍കെട്ടിവച്ച് ഉയര്‍ന്ന ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നുവെന്ന  ആരോപണവും ശക്തമായിരുന്നു. അതേസമയം പൊലീസില്‍ അറിയിക്കാന്‍ വൈകിയതിന്റെ കാരണങ്ങളുമായി തീയേറ്റര്‍ ഉടമയും രംഗത്തെത്തിയിരുന്നു