സാമുദായിക സംഘടനകളെ അകറ്റി നിര്‍ത്തേണ്ട കാലം കഴിഞ്ഞെന്ന് സജി ചെറിയാന്‍
By സമകാലികമലയാളം ഡെസ്‌ക് | Published: 04th June 2018 05:52 PM |
Last Updated: 04th June 2018 05:52 PM | A+A A- |

തിരുവനന്തപുരം: സാമുദായിക സംഘടനകളോട് അടുപ്പം പാടില്ലെന്ന നിലപാടിനോട് യോജിപ്പില്ലെന്ന് ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്‍. അക്കാലമൊക്കെ കഴിഞ്ഞു.വര്‍ഗീയ ചിന്താഗതി ഇല്ലാത്ത എല്ലാവരുമായി സഹകരണം ആകാമെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പ് ഫലം വന്നതിന് പിന്നാലെ എസ്എന്‍ഡിപിയോഗത്തിന്റെ അകമഴിഞ്ഞ പിന്തുണയാണ് ഇത്ര വലിയ വിജയം നല്‍കിയതെന്ന് സജി ചെറിയാന്‍ അഭിപ്രായപ്പെട്ടിരുന്നു. കെ എം മാണിയുടെ മനസ് തനിക്കൊപ്പമായിരുന്നെന്നും ചെറിയാന്‍ പറഞ്ഞു. ഇന്ന് സജി ചെറിയാന്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു
മെയ് 28ന് നടന്ന ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ 20,956 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് ആലപ്പുഴ സിപിഎം സെക്രട്ടറിയായിരുന്ന സജി ചെറിയാന്‍ വിജയിച്ചത്. 151997 വോട്ടില്‍ 67,303 വോട്ടുകളാണ് സജി ചെറിയാന് ലഭിച്ചത്. കെ.കെ. രാമന്‍ ചന്ദ്രന്‍ നായര്‍ അന്തരിച്ചതിനെ തുടര്‍ന്നായിരുന്നു ചെങ്ങന്നൂരില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്