ആര്‍എസ്എസ് ആഹ്വാനത്തില്‍ എസ്ഡിപിഐ നടത്തിയ ഹര്‍ത്താല്‍ തടയാന്‍ കഴിഞ്ഞത് പൊലീസിന്റെ നേട്ടം; 1595പേര്‍ അറസ്റ്റിലായെന്ന് മുഖ്യമന്ത്രി 

കത്തുവ പീഡനക്കേസില്‍ പ്രതിഷേധിച്ച് എന്ന തരത്തില്‍ വാട്‌സആപ്പ് വഴി ആഹ്വാനം ചെയ്ത്‌ ആഭാസ ഹര്‍ത്താല്‍ നടത്തിയ സംഭവത്തില്‍ സംസ്ഥാമൊട്ടാകെ 1595പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി
ആര്‍എസ്എസ് ആഹ്വാനത്തില്‍ എസ്ഡിപിഐ നടത്തിയ ഹര്‍ത്താല്‍ തടയാന്‍ കഴിഞ്ഞത് പൊലീസിന്റെ നേട്ടം; 1595പേര്‍ അറസ്റ്റിലായെന്ന് മുഖ്യമന്ത്രി 

തിരുവനനന്തപുരം: കത്തുവ പീഡനക്കേസില്‍ പ്രതിഷേധിച്ച് എന്ന തരത്തില്‍ വാട്‌സആപ്പ് വഴി ആഹ്വാനം ചെയ്ത്‌ ആഭാസ ഹര്‍ത്താല്‍ നടത്തിയ സംഭവത്തില്‍ സംസ്ഥാമൊട്ടാകെ 1595പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.  385 കേസുകള്‍ രജസിറ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജമ്മുവില്‍ പെണ്‍കുട്ടി അതിഹീനമായി പിച്ചിച്ചീന്തി കൊല്ലപ്പെട്ട കൊലപാതകികളെ സംരക്ഷിക്കാന്‍ ജനപ്രതിനിധികള്‍, അഡ്വക്കേറ്റുമാര്‍ ഉള്‍പ്പെടെ രംഗത്ത് വന്നു. ഇവര്‍ക്കെല്ലാമുള്ള പ്രത്യേകത ഇവരെല്ലാവരും സംഘപരിവാറുകാരായിരുന്നു എന്നുള്ളതാണ്. ഇവിടെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവരെല്ലാവരും സംഘപരിവാര്‍ പ്രവര്‍ത്തകാരണ്.നടപ്പാക്കിയത് എസ്ഡിപിഐക്കാരും. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതിന്റെ പേരിലല്ല ഇവിടെ ഹര്‍ത്താല്‍ നടത്തിയത്. അതിന്റെ ലക്ഷ്യം വേറെയായിയിരുന്നു. അത് തടയാന്‍ കഴിഞ്ഞത് പൊലീസിന്റെ നേട്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

തുടക്ക ഘട്ടത്തില്‍ തടയാന്‍ കഴിഞ്ഞിരുന്നിരുന്നില്ലെങ്കില്‍ നമ്മുടെ നാടിന് തന്നെ അപമാനകരമായ തരത്തില്‍ പ്രശ്‌നം മാറിയേനെ. യഥാര്‍ത്ഥ ആളുകളെ കണ്ടെത്താന്‍ കഴിഞ്ഞതാണ് അപകടം തടാന്‍ സാധിച്ചത്. പൊലീസ് കൃത്യമായ നടപടി സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com