തീയേറ്റര്‍ ഉടമയുടെ അറസ്റ്റ്: ഡിജിപിക്കും അതൃപ്തി;ഉന്നത ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് തേടി
By സമകാലികമലയാളം ഡെസ്‌ക് | Published: 05th June 2018 11:36 AM |
Last Updated: 05th June 2018 11:36 AM | A+A A- |

തിരുവനന്തപുരം: എടപ്പാള്‍ ബാലപീഡനത്തിന്റെ വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് കൈമാറിയ തീയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ ശകാരിച്ച് ഡിജിപി. തൃശൂര്‍ റേഞ്ച് ഐജിയെയും മലപ്പുറം എസ്പിയെയും ഡിജിപി അതൃപ്തി അറിയിച്ചു. സംഭവത്തില്‍ ഇരുവരും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഡിജിപി ആവശ്യപ്പെട്ടു.
അറസ്റ്റ് ശരിയായ രീതിയില്ല നടന്നത് എന്നാണ് ഡിജിപിയുടെ നിരീക്ഷണം. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ശ്രദ്ധക്കണമായിരുന്നുവെന്നും ഡിജിപി പറഞ്ഞു.
സംഭവത്തില്‍ പൊലീസ് സേനയ്ക്കുള്ളിലും അതൃപ്തി പുകയുകയാണ്. ചങ്ങരംകുളം പൊലീസിന്റെ നടപടിയിലുള്ള അതൃപ്തി പൊലീസ് അസോസിയേഷനുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെയും ഡിജിപിയെയും അറയിച്ചു.
ഇത്തരം സംഭവങ്ങള്‍ ജനങ്ങളെ പൊലീസില്‍ നിന്ന് കൂടുതല്‍ അകറ്റുമെന്നാണ് വിമര്‍ശനം. പൊലീസിനെ സഹായിക്കുന്ന ജനങ്ങളുടെ മനസ്സ് വ്രണപ്പെടുത്തുന്ന നടപടിയാണ് ചങ്ങരംകുളം പൊലീസ് നടത്തിയതെന്നും വിമര്‍ശനം ഉയര്‍ന്നു.
പീഡനവിവരം പൊലീസിനെ അറിയിക്കാന്‍ വൈകിയെന്നും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുവെന്നും ആരോപിച്ചാണ് എടപ്പാള്‍ തീയേറ്റര്‍ ഉടമയെ ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണചുമതലയുള്ള മലപ്പുറം ഡിസിആര്‍ബി ഡിവൈഎസ്പി ഷാജി വര്‍ഗീസാണ് തിയേറ്റര്‍ ഉടമയെ അറ്‌സറ്റ് ചെയ്തത്. ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.