തൊഴിലാളി സമരം മൂന്നാം ദിവസത്തിലേക്ക്; സിന്തൈറ്റ് ഫാക്ടറി അടച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th June 2018 10:11 AM  |  

Last Updated: 05th June 2018 10:11 AM  |   A+A-   |  

synthite

 

കൊച്ചി: തൊഴിലാളി സമരത്തെത്തുടര്‍ന്ന്, പ്രമുഖ സുഗന്ധ വ്യഞ്ജന വ്യാപാര സ്ഥാപനമായ സിന്തൈറ്റിന്റെ കോലഞ്ചേരി ഫാക്ടറി അടച്ചു. ജോലിക്കെത്തുന്ന തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കാന്‍ പൊലീസ് തയാറാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മാനേജ്‌മെന്റ് ഫാക്ടറി താല്‍ക്കാലികമായി അടച്ചത്.

സിന്തൈറ്റ് ഫാക്ടറിയില്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ നടത്തുന്ന സമരം മൂന്നാം ദിനത്തിലേക്കു കടന്നു. ഇന്നു രാവിലെ നാനൂറോളം തൊഴിലാളികള്‍ ജോലിക്കെത്തിയെങ്കിലും ഇവരെ സമരക്കാര്‍ തടയുകയായിരുന്നെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ഈ പശ്ചാത്തലത്തിലാണ് ഫാക്ടറി താല്‍ക്കാലികമായി അടയ്ക്കുന്നത്. തൊഴിലാളികള്‍ക്കു സംരക്ഷണം നല്‍കാന്‍ പൊലീസ് തയാറാവുന്നില്ല. മറ്റന്നാള്‍ ലേബര്‍ കമ്മിഷണറുടെ മധ്യസ്ഥതയില്‍ ചര്‍ച്ച നടക്കുന്നുണ്ട്. ഫാക്ടറി തുറക്കുന്ന കാര്യം അതിനു ശേഷം തീരുമാനിക്കുമെന്ന് കമ്പനി അറിയിച്ചു. 

സമരം തീര്‍ക്കാന്‍ ഇന്നലെ കലക്ടറുടെ നേതൃത്വത്തില്‍ അനുരഞ്ജന ചര്‍ച്ച നടത്തിയിരുന്നു. ഇതില്‍ തീരുമാനമാകാത്ത സാഹചര്യത്തിലാണ് ലേബര്‍ കമ്മിഷണര്‍ യോഗം വിളിച്ചത്.