ബിനോയ് വിശ്വം സിപിഐയുടെ രാജ്യസഭാ സ്ഥാനാര്‍ഥി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th June 2018 01:21 PM  |  

Last Updated: 05th June 2018 01:21 PM  |   A+A-   |  

binoy

 

തിരുവനന്തപുരം: മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ബിനോയ് വിശ്വം സിപിഐയുടെ രാജ്യസഭാ സ്ഥാനാര്‍ഥിയാവും. ഇന്നു ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടിവ് ആണ് തീരുമാനമെടുത്തത്. ഒഴിവു വരുന്ന മൂന്നു രാജ്യസഭാ സീറ്റില്‍ ഇടതു മുന്നണിക്കു വിജയം ഉറപ്പുള്ള രണ്ടില്‍ ഒരു സീറ്റ് സിപിഐയ്ക്കു നല്‍കാന്‍ നേരത്തെ എല്‍ഡിഎഫ് തീരുമാനിച്ചിരുന്നു.

സിപിഐ ദേശീയ എക്‌സിക്യൂട്ടിവ് അംഗമാണ് നിലവില്‍ ബിനോയ് വിശ്വം. കഴിഞ്ഞ ഇടതു മുന്നണി സര്‍ക്കാരില്‍ വനം വകുപ്പു മന്ത്രിയായിരുന്നു. നാദാപുരത്തുനിന്നാണ് ബിനോയ് വിശ്വം നിയമസഭയില്‍ എത്തിയത്. 

രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥിയെ വെള്ളിയാഴ്ച തീരുമാനിക്കും. ഒഴിവു വരുന്ന മൂന്നു സീറ്റില്‍ ഒരെണ്ണം യുഡിഎഫിനു ജയിക്കാവുന്നതാണ്. ഇതു കോണ്‍ഗ്രസിനാണെന്നു ധാരണയായിട്ടുണ്ട്. അതിനിടെ പിജെ കുര്യനെ വീണ്ടും രാജ്യസഭയിലേക്ക് അയയ്ക്കുന്നതിനെതിരെ പാര്‍ട്ടിയില്‍ എതിര്‍പ്പു രൂക്ഷമാണ്.