'ചൊറിച്ചില്‍ ഒരു ചെറിയ രോഗമല്ല'; കെ മുരളീധരനെ രൂക്ഷമായി പരിഹസിച്ച് ജോസഫ് വാഴയ്ക്കന്‍

'ചൊറിച്ചില്‍ ഒരു ചെറിയ രോഗമല്ല'; കെ മുരളീധരനെ രൂക്ഷമായി പരിഹസിച്ച് ജോസഫ് വാഴയ്ക്കന്‍
'ചൊറിച്ചില്‍ ഒരു ചെറിയ രോഗമല്ല'; കെ മുരളീധരനെ രൂക്ഷമായി പരിഹസിച്ച് ജോസഫ് വാഴയ്ക്കന്‍

കൊച്ചി: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പു ഫലത്തിന്റെയും രാജ്യസഭാ തെരഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ചെളിവാരിയെറിയല്‍ തുടരുന്നു. രമേശ് ചെന്നിത്തലയുടെ ബൂത്തില്‍ കോണ്‍ഗ്രസ് പിന്നാക്കം പോയതിനെ പരിഹസിച്ച കെ മുരളീധരനെ രൂക്ഷമായി കുറ്റപ്പെടുത്തി ജോസഫ് വാഴയ്ക്കന്‍ രംഗത്തുവന്നു. ചൊറിച്ചില്‍ ഒരു ചെറിയ രോഗമല്ലെന്നും സ്വന്തം അച്ഛനെ ചൊറിഞ്ഞിട്ടുള്ളയാളെ നമ്മള്‍ വിചാരിച്ചാല്‍ നന്നാക്കാനാവില്ലെന്നും വാഴയ്ക്കന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. 

കേരളത്തില്‍ ഒരുപാട് സ്ഥലത്ത് മത്സരിച്ചത് കൊണ്ട് അദ്ദേഹത്തിന്റെ ബൂത്ത് ഏതാണെന്ന് ആര്‍ക്കും നിശ്ചയമില്ല.നമുക്കറിയാവുന്ന ബൂത്തിലൊക്കെ പാര്‍ട്ടിയുടെ സ്ഥിതി ദയനീയമാണെന്ന് വാഴയ്ക്കന്‍ പറയുന്നു. കെ മുരളീധരന്റെ പേരു പരാമര്‍ശിക്കാതെയാണ് പരിഹാസം.

ജോസഫ് വാഴയ്ക്കന്റെ കുറിപ്പ്: 

'നത്തോലി ഒരു ചെറിയ മീനല്ല'

'ചൊറിച്ചില്‍ ഒരു ചെറിയ രോഗമല്ല'

എന്ത് ചെയ്യാം !!!

ചിലരുടെ ശീലങ്ങള്‍ നമുക്ക് മാറ്റാനാവില്ല.രാഷ്ട്രീയത്തില്‍ നേതൃത്വത്തിലിരിക്കുന്നവര്‍ ഉള്ളിലെന്താണെങ്കിലും സംസാരിക്കുമ്പോള്‍ പരസ്പരം ബഹുമാനം പുലര്‍ത്താറുണ്ട്. പക്ഷെ നമ്മുടെ ഒരു നേതാവ് സംസാരിക്കുമ്പോള്‍ ആര്‍ക്കിട്ടെങ്കിലും ചൊറിയണം എന്ന് നിര്‍ബന്ധമുള്ളയാളാണ്. പല തവണ ഈ പ്രവണത ശെരിയല്ലെന്ന് പലരും പറഞ്ഞിട്ടുണ്ട്. പക്ഷെ നന്നാവില്ല. സ്വന്തം അച്ഛനെ ചൊറിഞ്ഞിട്ടുള്ള ആളെ നമ്മള്‍ നന്നാക്കണമെന്ന് വിചാരിച്ചാല്‍ നടക്കുമോ ? ഇത്തവണ ബൂത്തിലെ റിസല്‍ട്ടായിരുന്നു വിഷയം.തന്റെ ബൂത്ത് ഭദ്രമാണെന്നാണ് ചൊറിച്ചലിന്റെ ഭാഗമായി അവകാശപ്പെട്ടത്.കേരളത്തില്‍ ഒരുപാട് സ്ഥലത്ത് മത്സരിച്ചത് കൊണ്ട് അദ്ധേഹത്തിന്റെ ബൂത്ത് ഏതാണെന്ന് ആര്‍ക്കും നിശ്ചയമില്ല.നമുക്കറിയാവുന്ന ബൂത്തിലൊക്കെ പാര്‍ട്ടിയുടെ സ്ഥിതി ദയനീയമാണ്. ഒരു കാര്യം കൂടി ഓര്‍മിപ്പിക്കുന്നു. സമൂഹ മാധ്യമങ്ങളില്‍ കൂലിയെഴുത്തുകാരെ വച്ച് പാര്‍ട്ടിയെയും നേതാക്കളെയും ചെളി വാരിയെറിയുന്ന പണി നിര്‍ത്തണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com