ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്നു മകന്‍, അല്ലെന്നു മാതാപിതാക്കള്‍; 'യുവാവിന്റെ' മാനസിക, ആരോഗ്യ നില പരിശോധിക്കാന്‍ കോടതി നിര്‍ദേശം

ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്നു മകന്‍, അല്ലെന്നു മാതാപിതാക്കള്‍; 'യുവാവിന്റെ' മാനസിക, ആരോഗ്യ നില പരിശോധിക്കാന്‍ കോടതി നിര്‍ദേശം
ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്നു മകന്‍, അല്ലെന്നു മാതാപിതാക്കള്‍; 'യുവാവിന്റെ' മാനസിക, ആരോഗ്യ നില പരിശോധിക്കാന്‍ കോടതി നിര്‍ദേശം

കൊച്ചി: താന്‍ ട്രാന്‍സ്‌ജെന്‍ഡറാണെന്ന മകന്റെ വാദത്തെ എതിര്‍ത്ത് മാതാപിതാക്കള്‍ കോടതിയില്‍. തര്‍ക്കം തുടര്‍ന്നപ്പോള്‍ മകന്റെ ആരോഗ്യ, മാനസിക നില പരിശോധിക്കാന്‍ കോടതിയുടെ നിര്‍ദേശം.

ട്രാന്‍സ്‌ജെന്‍ഡര്‍ സംഘങ്ങളുടെ പിടിയില്‍നിന്നു ഇരുപത്തിയഞ്ചുകാരനായ 'മകനെ' വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു നോര്‍ത്ത് ഇടപ്പള്ളിസ്വദേശിയായ വീട്ടമ്മ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണു ജസ്റ്റിസ് വി.ചിദംബരേഷ്, ജസ്റ്റിസ് കെപി ജ്യോതീന്ദ്രനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് മകന്റെ ആരോഗ്യ, മാനസിക നില പരിശോധിക്കാന്‍ ഉത്തവിട്ടത്. മാതാവിന്റെ ഹര്‍ജിയില്‍ കോടതിയില്‍ ഹാജരായ മകന്‍, താന്‍ ട്രാന്‍സ്‌ജെന്‍ഡറാണെന്നു ബോധിപ്പിച്ചു. എന്നാല്‍, അതു ശരിയല്ലെന്നു കോടതിയിലുണ്ടായിരുന്ന മാതാപിതാക്കള്‍ തര്‍ക്കമുന്നയിക്കുകയായിരുന്നു. 

ബിരുദപഠനകാലത്തു മാനസികാസ്വാസ്ഥ്യങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്നു കുട്ടിയെ ചികില്‍സയിലൂടെ സാധാരണനിലയിലെത്തിച്ചതാണെന്നു മാതാവ് ഹര്‍ജിയില്‍ പറയുന്നുണ്ട്. മകന്‍ വീടുവിട്ടുപോയതിനെത്തുടര്‍ന്നു പൊലീസില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്നു മകന്‍ പൊലീസ് സ്റ്റേഷനിലെത്തി താന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്നും വീട്ടില്‍ താമസിക്കാന്‍ താല്‍പര്യമില്ലെന്നും അറിയിച്ചു. മകന്‍ ട്രാന്‍സ്‌ജെന്‍ഡറുകളുടെ തടവിലാണ്. മകനെ അന്യായ തടങ്കലില്‍നിന്നു മോചിപ്പിക്കണമെന്നും മെഡിക്കല്‍, മാനസിക വിദഗ്ധരുള്‍പ്പെട്ട സംഘം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണു ഹര്‍ജി.

മകന്റെ ആരോഗ്യ, മാനസിക നില പരിശോധിക്കാന്‍ ഉത്ദതരവിട്ട കോടതി ആശുപത്രിയില്‍ പ്രവേശിപ്പിക്കുംവരെ പൊലീസ് സംരക്ഷണം നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഏഴിനു കേസ് വീണ്ടും പരിഗണിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com