എതിര്‍ക്കുന്നവരെ ഇല്ലാതാക്കുന്നു; മാധ്യമങ്ങളെ വീണ്ടും വിമര്‍ശിച്ച് പിണറായി

Published: 06th June 2018 05:31 PM  |  

Last Updated: 06th June 2018 05:31 PM  |   A+A-   |  

pinarayi-vijayan_

 

തിരുവനന്തപുരം: എതിര്‍ക്കുന്നവരെ ഇല്ലാതാക്കുക എന്നതാണ് പുതിയ കാലത്തെ മാധ്യമ പ്രവര്‍ത്തകരുടെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദൃശ്യമാധ്യമങ്ങളെ എടുത്തു പറഞ്ഞായിരന്നു മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തല്‍. സമൂഹം ഇന്ന് പലതരത്തിലുള്ള അപചയങ്ങള്‍ക്കും സാക്ഷിയാവുന്നുണ്ട്. മാധ്യമങ്ങളും അത്തരം അപചയങ്ങളുടെ ഭാഗമായാല്‍ കൂടുതല്‍ ചെളിക്കുണ്ടിലേക്ക് പതിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വിരമിച്ച മാധ്യമപ്രവര്‍ത്തകരുടെ പ്രഥമസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദൃശ്യമാധ്യമങ്ങളുടെ വരവോടെ ആരാണ് ആദ്യമെന്ന തലത്തിലേക്ക് വാര്‍ത്താരീതി മാറിയെന്ന് പിണറായി പറഞ്ഞു. പണ്ട് കാലത്ത് ഒരു ദിവസത്തെ മുഴുവന്‍ ശ്രമത്തിന്റെ ഫലമായാണ് പിറ്റേ ദിവസം പത്രങ്ങളിലൂടെ ജനങ്ങള്‍ വാര്‍ത്ത അറിഞ്ഞിരുന്നത്. എന്നാല്‍ ദൃശ്യ മാധ്യമങ്ങള്‍ വന്നതോടെ ഇതൊരു മത്സരത്തിന്റെ ഭാഗമായി മാറി. 

ഇതോടെ വാസ്തവം തിരിച്ചറിയുന്നതിന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവസരം ഇല്ലാതായി. എങ്ങനെയായിരിക്കണം മാധ്യമ പ്രവര്‍ത്തനമെന്ന് പുതിയ കാലത്തെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞ് കൊടുക്കാന്‍ പഴയ മാധ്യമപ്രവര്‍ത്തകര്‍ തയ്യാറാവണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.