വാഷിങ് മെഷിനില്‍ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ഏത് ഭാഗത്ത് നിന്നാണ് ഷോക്കേറ്റതെന്ന് കണ്ടെത്താനായില്ലെന്ന് പൊലീസ്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th June 2018 09:24 AM  |  

Last Updated: 06th June 2018 09:24 AM  |   A+A-   |  

washing-mac

കൊച്ചി: വാഷിങ് മെഷിനില്‍ നിന്നും ഷോക്കേറ്റ് യുവതി മരിച്ച നിലയില്‍. പേരണ്ടൂര്‍ സ്വദേശി പ്രവിണിന്റെ ഭാര്യ അഞ്ജു(28)നെയാണ് വാഷിങ്‌മെഷിനില്‍ നിന്നും ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. പ്രവിണിന്റെ സുഖമില്ലാതിരിക്കുന്ന അമ്മയാണ് അഞ്ജു വാഷിങ്‌മെഷിന് സമീപം ഷോക്കേറ്റ് കിടക്കുന്നത് കണ്ടത്. ഇവര്‍ ഒച്ചവെച്ചത് ശ്രദ്ധയില്‍പ്പെട്ട് ഓടിയെത്തിയ അയല്‍വാസികള്‍ അഞ്ജുവിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ഇടതു കൈയുടെ ചൂണ്ടുവിരലിനാണ് ഷോക്കേറ്റിരിക്കുന്നത്. എന്നാല്‍ വാഷിങ് മെഷിനിന്റെ ഏത് ഭാഗത്ത് നിന്നാണ് ഷോക്കേറ്റിരിക്കുന്നതെന്ന് വ്യക്തമായിട്ടില്ലെന്ന് എസ്‌ഐ ജെ.ബിനോദ് കുമാര്‍ പറഞ്ഞു. എളമക്കര പൊലീസ് സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.

എളമക്കര എട്ടുകാട്ടില്‍ ടെബിള്‍ റോഡിന് സമീപം പ്രീതി നിവാസില്‍ വാടകയ്ക്ക താമസിക്കുകയായിരുന്നു ഇവര്‍. കളമശേരി അപ്പോളോ ടയേഴ്‌സിലെ ജീവനക്കാരനാണ് പ്രവീണ്‍. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. അഞ്ച് വയസുകാരിയായ പവിത്രയും, ഏഴ് മാസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞും.