അധിക ചാര്‍ജ് ഈടാക്കുന്ന എസ്ബിഐയ്ക്ക് തടയിടണം; മോദിയെ വെല്ലുവിളിച്ച് ഉമ്മന്‍ ചാണ്ടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th June 2018 07:50 PM  |  

Last Updated: 06th June 2018 07:51 PM  |   A+A-   |  

 

തിരുവനന്തപുരം:  പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് നിയുക്ത എഐസിസി ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി രംഗത്ത് . പ്രതിമാസ അധിക സര്‍വീസ് ചാര്‍ജ് ചുമത്തുന്ന എസ്ബിഐയുടെ രീതിക്കു മാറ്റം കൊണ്ടുവരണമെന്ന ആവശ്യവുമായാണ് ഉമ്മന്‍ചാണ്ടി മോദിക്ക് 'സേവ് എസ്ബിഐ ചാലഞ്ച്' നല്‍കിയത്.

കോര്‍പ്പറേറ്റുകളുടെ കടം എഴുതിത്തളളുന്നതു മൂലം ബാങ്കിനുണ്ടായ നഷ്ടത്തില്‍നിന്നു കരകയറുന്നതിനാണ് ഇത്രയും വലിയ തുക എസ്ബിഐ ചുമത്തുന്നത്. ഉപയോക്താക്കള്‍ക്കുണ്ടാകുന്ന അമിതഭാരത്തില്‍നിന്നു മോചിപ്പിക്കണമെന്നും ഉമ്മന്‍ചാണ്ടി ട്വീറ്റില്‍ മോദിയോടാവശ്യപ്പെട്ടു. 

കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡാണ് ഓണ്‍ലൈന്‍ ചാലഞ്ച് തുടങ്ങിവച്ചത്. ഫിറ്റ്‌നസ് ചാലഞ്ച് എന്ന പേരിലായിരുന്നു റാത്തോഡിന്റെ വെല്ലുവിളി. ഇതിനു ബദലായി രാജ്യത്തെ ഇന്ധനവില വര്‍ധനയ്‌ക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി 'ഫ്യുവല്‍ ചാലഞ്ച്' എന്ന പേരില്‍ മോദിയെ വെല്ലുവിളിച്ചത് ചര്‍ച്ചയായിരുന്നു.