കടകംപള്ളിയുടെ കണ്ണ് തുറക്കാന്‍ ശത്രു സംഹാര പൂജ മാത്രം പോരാ;ജലധാര, നെയ്‌വിളക്ക്, കൂവളമാലയുമായി ദേവസ്വം ജീവനക്കാര്‍

മലബാര്‍ ദേവസ്വം ബോര്‍ഡ് പരിഷ്‌കരണ ബില്‍ പാസാക്കുന്നതിനായി ശത്രുസംഹാര പൂജ, ജലധാര, നെയ്‌വിളക്ക്, കൂവളമാല, തുടങ്ങി മറ്റു പ്രധാന വഴിപാടുകളുമായി ജീവനക്കാര്‍
കടകംപള്ളിയുടെ കണ്ണ് തുറക്കാന്‍ ശത്രു സംഹാര പൂജ മാത്രം പോരാ;ജലധാര, നെയ്‌വിളക്ക്, കൂവളമാലയുമായി ദേവസ്വം ജീവനക്കാര്‍

കോഴിക്കോട്: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കണ്ണുതുറക്കാന്‍ വഴിപാടുകളുമായി മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍. മലബാര്‍ ദേവസ്വം ബോര്‍ഡ് പരിഷ്‌കരണ ബില്‍ പാസാക്കുന്നതിനായാണ് ജീവനക്കാരുടെ വഴിപാട്. ശത്രുസംഹാര പൂജയ്ക്കു പുറമേ ജലധാര, നെയ്‌വിളക്ക്, കൂവളമാല, തുടങ്ങി മറ്റു പ്രധാന വഴിപാടുകളും നടത്തുന്നുണ്ട്.

മന്ത്രിയ്ക്ക് വേണ്ടി ശത്രുസംഹാരം നടത്താന്‍ ദേവസ്വം ജീവനക്കാര്‍ മന്ത്രിയുടെ നക്ഷത്രം വരെ അന്വേഷിച്ചിരുന്നു. എന്നാല്‍ നക്ഷത്രം കിട്ടാതായതോടെ പേരും വയസ്സും നല്‍കി ശത്രുസംഹാര പൂജ നടത്തിയതായാണ് റിപ്പോര്‍ട്ട്. ഈ നിയമസഭാ സമ്മേളനത്തില്‍  തന്നെ ബില്‍ ഉണ്ടാകണേയെന്നും അതിനാവശ്യമായ ശക്തി സര്‍ക്കാരിനും മന്ത്രിക്കുമുണ്ടാകണേ എന്നാണു വഴിപാടുകള്‍ക്കു പുറകിലെ പ്രധാന പ്രാര്‍ഥന. 

ചില വന്‍കിട ക്ഷേത്രങ്ങളില്‍നിന്നു പണം കൈപ്പറ്റിയ ഉദ്യോഗസ്ഥരും ചില സമുദായ സംഘടനകളും ചേര്‍ന്നു നിയമപരിഷ്‌കരണ ബില്‍ അട്ടിമറിക്കുകയാണെന്നാണ് ജീവനക്കാരുടെ ആരോപണം. കഴിഞ്ഞ നവംബറിലെ സമ്മേളനത്തില്‍ ബില്‍ യാഥാര്‍ഥ്യമാകുമെന്നാണു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആദ്യം പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ഈ വര്‍ഷം ഫെബ്രുവരിയില്‍ നടത്തിയ ബജറ്റ് സമ്മേളനത്തില്‍ ഉള്‍പ്പെടുത്തുമെന്നു പ്രഖ്യാപിച്ചു. നടപ്പു സമ്മേളനത്തിലും ബില്‍ ഉള്‍പ്പെടുത്തിയില്ല.

മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ 1632 ക്ഷേത്രങ്ങളിലെ ഏഴായിരത്തോളം വരുന്ന ജീവനക്കാരുടെ സേവന, വേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ സമതി റിപ്പോര്‍ട്ട് സര്‍പ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com