കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു

കാറിനുള്ളിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം
കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു

കോഴിക്കോട്; ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ച് ഒരാള്‍ മരിച്ചു. കോഴിക്കോട് കുറ്റിയാടി അമ്പലക്കുളങ്ങരയിലാണ് സംഭവം. കക്കട്ടില്‍ മണിയൂര്‍താഴ നാണുമാസ്റ്ററാണ് മരിച്ചത്. ഡോക്ടറെ കാണാന്‍ രാവിലെ വീട്ടില്‍ നിന്ന് കാറുമായി ഇറങ്ങിയതാണ് നാണു മാസ്റ്റര്‍. കാറിന് തീപിടിക്കാനിടയായ കാരണം വ്യക്തമല്ല. കാറിനുള്ളിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. യഥാര്‍ഥ കാരണം ശാസ്ത്രീയ പരിശോധനകള്‍ക്കു ശേഷമേ വ്യക്തമാവൂ എന്ന് പോലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com